Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂന്നു വയസ്സുകാരന്റെ സാഹസികത ! ആയുധം ബി എം ഡബ്ല്യു; വീഡിയോ വൈറലാകുന്നു

ബി എം ഡബ്ല്യു കാർ അനായാസേനെ ഓടിക്കുന്ന മൂന്ന് വയസ്സുകാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇറാഖിൽ ബാഗ്ദാദിലാണ് സംഭവം. യാതോരു ഭയവുമില്ലാതെയാണ് കുട്ടി വാഹനം ഓടിക്കുന്നത്. കുട്ടിയുടെ മാതാപിതാക്ക

ബി എം ഡബ്ല്യു
ബാഗ്ദാദ് , ബുധന്‍, 27 ഏപ്രില്‍ 2016 (16:59 IST)
ബി എം ഡബ്ല്യു കാർ അനായാസേനെ ഓടിക്കുന്ന മൂന്ന് വയസ്സുകാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇറാഖിൽ ബാഗ്ദാദിലാണ് സംഭവം. യാതോരു ഭയവുമില്ലാതെയാണ് കുട്ടി വാഹനം ഓടിക്കുന്നത്. കുട്ടിയുടെ മാതാപിതാക്കൾ തന്നെയാണ് ഈ അഭ്യാസപ്രകടനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തിരിക്കുന്നത്.
 
ഇടക്കിടെ കുട്ടി ക്യാമറയിലേക്ക് നോക്കുന്നതും വീഡിയോയിൽ കാണാൻ കഴിയുന്നുണ്ട്. വാഹനത്തിൽ സൗകര്യ പൂർവ്വം ഇരിക്കാൻ പോലും കഴിയാത്ത കുട്ടിയ്ക്ക് തീരെ ഭയമില്ല എന്നതാണ് അമ്പരപ്പിക്കുന്ന വസ്തുത. അതോടൊപ്പം, ബി എം ഡബ്ല്യുവിൽ അപകടകരമായ രീതിയിൽ ഉള്ള അഭ്യാസപ്രകടനങ്ങ‌ളും കുട്ടി നടത്തുന്നുണ്ട്.
 
വാഹനങ്ങൾ ഓടിക്കുന്നതിനായുള്ള ഇറാഖിലെ മിനിമം പ്രായം 17 വയസ്സാണ്. ഈ നിയമമാണ് ഇതിലൂടെ കുട്ടിയുടെ മാതാപിതാക്കൾ ലംഘിച്ചിരിക്കുന്നത്. വളരെ വേഗമാണ് വീഡിയോ വൈറലായിരിക്കുന്നത്. അതേസമയം, വീഡിയോക്കെതിരെ ഇതിനോടകം നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരോഗ്യ രംഗത്തും സാന്നിധ്യം അറിയിച്ച് ഐഎസ്ആർഒ; കൃത്രിമ ഹൃദയം ഉപയോഗിച്ചുള്ള പരീക്ഷണം വിജയകരം