Publish Date: Wed, 25 May 2022 (07:37 IST)
Updated Date: Wed, 25 May 2022 (07:41 IST)
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു. റാഖൈനില്‍ നിന്ന് മലേഷ്യയിലേക്ക് പോയ ബോട്ടാണ് അപകടത്തില്‍ പെട്ടത്. ബംഗാള്‍ ഉള്‍ക്കടലിലാണ് മുങ്ങിയത്.
റാഖൈനില്‍ നിന്ന് ഈമാസം 19നാണ് ബോട്ട് പുറപ്പെട്ടത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് അപകടത്തില്‍ പെടുകയായിരുന്നു. 90 പേരാണ് ബോട്ടിലുണ്ടായിരുന്നത്. മ്യാന്‍മര്‍ കടല്‍തീരത്ത് 17 പേരുടെ മൃതദേഹങ്ങള്‍ അടിഞ്ഞിട്ടുണ്ട്. അപകടത്തില്‍ പെട്ട 50തിലേറെ പേരെ കാണാതായിട്ടുണ്ട്.