മസില്‍ പെരുപ്പിക്കാന്‍ കുത്തിവയ്‌പ്പെടുത്തു; റഷ്യന്‍ ഹള്‍ക്ക് എന്നറിയപ്പെടുന്ന 35കാരനായ ബോഡി ബില്‍ഡര്‍ അന്തരിച്ചു
ഇദ്ദേഹം മസിലുകള്‍ക്ക് വലിപ്പം ഉണ്ടാകുന്നതിനു വേണ്ടിയുള്ള കുത്തിവയ്‌പ്പെടുത്തിരുന്നു. പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മസില്‍ പെരുപ്പിക്കാന്‍ കുത്തിവയ്‌പ്പെടുത്തതിനുപിന്നാലെ റഷ്യന്‍ ഹള്‍ക്ക് എന്നറിയപ്പെടുന്ന ബോഡി ബില്‍ഡര്‍ നികിത കാച്ചുക് അന്തരിച്ചു. വെറും 35 വയസ് മാത്രമായിരുന്നു ഇദ്ദേഹത്തിന്റെ പ്രായം. ഇദ്ദേഹം മസിലുകള്‍ക്ക് വലിപ്പം ഉണ്ടാകുന്നതിനു വേണ്ടിയുള്ള കുത്തിവയ്‌പ്പെടുത്തിരുന്നു. പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുത്തിവയ്പ്പിന്റെ പാര്‍ശ്വഫലമായി ശ്വാസകോശത്തിനും കിഡ്‌നിക്കും തകരാര്‍ ഉണ്ടായെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പിന്നാലെ തീവ്ര പരിചരണ വിഭാഗത്തിലാക്കുകയും ഹൃദയാഘാതം ഉണ്ടാവുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ഭാര്യയും ബോഡിബില്‍ഡറുമായ മരിയയാണ് മരണ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇരുപത്തിയൊന്നാം വയസ്സില്‍ 350 കിലോ ഡെഡ്‌ലിഫ്റ്റ്, 360 കിലോ സ്‌കോട്ട് 210 കിലോ ബഞ്ച് പ്രസ്സ് എന്നിവ പൂര്‍ത്തിയാക്കി റഷ്യയിലെ മാസ്റ്റര്‍ ഓഫ് ദി സ്‌പോര്‍ട്‌സ് വിജയിച്ചിരുന്നു.
ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുമായി പരസ്യകരാര്‍ ഒപ്പു വച്ചിരുന്നു. അതിനാല്‍ മസിലുകള്‍ പെരുപ്പിക്കുന്നതിനായി കുത്തിവെപ്പുകള്‍ സമ്മര്‍ദ്ദം മൂലം ഇദ്ദേഹത്തിന് എടുക്കേണ്ടി വന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.