Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുഞ്ഞുങ്ങള്‍ക്കുള്ള ബേബി ഫോര്‍മുലയ്ക്ക് ക്ഷാമം; 118 ലിറ്റര്‍ മുലപ്പാല്‍ വില്‍പ്പനയ്ക്ക് വെച്ച് യുവതി, വന്‍ ഡിമാന്‍ഡ് !

കുഞ്ഞുങ്ങള്‍ക്കുള്ള ബേബി ഫോര്‍മുലയ്ക്ക് ക്ഷാമം; 118 ലിറ്റര്‍ മുലപ്പാല്‍ വില്‍പ്പനയ്ക്ക് വെച്ച് യുവതി, വന്‍ ഡിമാന്‍ഡ് !
, ബുധന്‍, 18 മെയ് 2022 (09:54 IST)
ചെറിയ കുഞ്ഞുങ്ങള്‍ക്കുള്ള ബേബി ഫോര്‍മുല അഥവാ ബേബി പൗഡറിന് അമേരിക്കയില്‍ വന്‍ ക്ഷാമം. ഈ സാഹചര്യത്തില്‍ മുലപ്പാല്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണ് അലിസ ചിട്ടി എന്ന യുവതി. ഇപ്പോള്‍ തന്നെ ഏകദേശം 4000 ഔണ്‍സ് അഥവാ 118 ലിറ്റര്‍ മുലപ്പാല്‍ വീട്ടില്‍ ശേഖരിച്ച് വെച്ചിട്ടുണ്ടെന്ന് അലിസ വ്യക്തമാക്കി. സുരക്ഷിതമായി മുലപ്പാല്‍ കേട് കൂടാതെ സൂക്ഷിക്കുന്നതിനായി മൂന്ന് റെഫ്രിജറേറ്റുകള്‍ അലീസ വീട്ടിലെത്തിച്ചിട്ടുണ്ട്. 'എന്റെ വീട്ടിലെ മുറികളെല്ലാം ഇതിനായി മാറ്റിവെക്കേണ്ട അവസ്ഥയിലാണ്. അങ്ങനെയാണെങ്കിലും ഒരാള്‍ക്ക് സഹായമാകുന്നുവെങ്കില്‍ അതിനാണ് ശ്രമം നടത്തുന്നത്,' അലിസ ഫോക്‌സ് 13 എന്ന മാധ്യമത്തോട് പറഞ്ഞു.
 
ഓണ്‍ലൈനിലൂടെ മുലപ്പാല്‍ വില്‍ക്കുകയാണ് അലിസ ലക്ഷ്യമിടുന്നത്. അത് എളുപ്പത്തില്‍ ചെയ്യാവുന്ന കാര്യമാണ്. ഒരു ഔണ്‍സ് പാലിന് ഒരു ഡോളര്‍ എന്ന നിലയ്ക്കാണ് അവര്‍ വില്‍ക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന രക്ഷിതാക്കളുടെ കാര്യത്തില്‍ വില കുറച്ച് നല്‍കുന്നതിന് തയ്യാറാണെന്നും അലിസ അറിയിച്ചിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാണാന്‍ പെണ്ണിനെപോലെയിരിക്കുന്നെന്ന് പരിഹാസം: പന്ത്രണ്ടാം ക്ലാസുകാരന്‍ കൂട്ടുകാരനെ കുത്തിക്കൊലപ്പെടുത്തി