Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യാന്തര വിപണിയിലെ എണ്ണവില 30 മാസത്തെ ഉയര്‍ന്ന നിലയില്‍; ഇന്ത്യയില്‍ വിലക്കയറ്റം രൂക്ഷമായേക്കുമെന്ന് റിപ്പോര്‍ട്ട്

എണ്ണവില 30 മാസത്തെ ഉയര്‍ന്ന നിലയില്‍; രാജ്യത്ത് വിലക്കയറ്റം രൂക്ഷമായേക്കും

രാജ്യാന്തര വിപണിയിലെ എണ്ണവില 30 മാസത്തെ ഉയര്‍ന്ന നിലയില്‍; ഇന്ത്യയില്‍ വിലക്കയറ്റം രൂക്ഷമായേക്കുമെന്ന് റിപ്പോര്‍ട്ട്
ദോഹ , വെള്ളി, 5 ജനുവരി 2018 (09:31 IST)
രാജ്യാന്തര വിപണിയില്‍ എണ്ണവില കുത്തനെ ഉയര്‍ന്നു. കഴിഞ്ഞ 30 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് നിലവിലെ വില. ബ്രെന്റ്‌ ക്രൂഡിന്റെ വില കഴിഞ്ഞ ദിവസം ബാരലിന്‌ (159 ലീറ്റര്‍) 68.13 ഡോളറായി ഉയര്‍ന്നു. 2015 മേയില്‍ ഉണ്ടായിരുന്ന വിലയുടെ നിലവാരത്തിലേക്കാണ് വിപണി ഇപ്പോള്‍ എത്തിയിരിക്കുന്നത്. 2015ല്‍ വില ബാരലിന് 68.19 ഡോളറായിരുന്നു വില. 
 
രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിക്കുന്നത് ഇന്ത്യയെ സാരമായി ബാധിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. റഷ്യയും ഒപെക് രാജ്യങ്ങളും ഉല്‍പാദന നിയന്ത്രണമേര്‍പ്പെടുത്തിയ സാഹചര്യത്തില്‍, മറ്റൊരു പ്രമുഖ എണ്ണ ഉല്‍പാദക രാജ്യമായ ഇറാനില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമസംഭവങ്ങളാണ് രാജ്യാന്തര വിപണിവിലയില്‍ ഇപ്പോള്‍ പ്രതിഫലിക്കുന്നത്. 
 
രാജ്യത്തെ എണ്ണ വിപണനക്കമ്പനികള്‍ വിലവര്‍ധനവ് ഉപയോക്താക്കളിലേക്കു കൈമാറാനാണു സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. അത്തരത്തില്‍ പെട്രോള്‍,ഡീസല്‍ വില ഉയരുകയാണെങ്കില്‍ വിപണിയില്‍ വിലക്കയറ്റം രൂക്ഷമാകും. ഇന്ധനത്തിന്റെ മേലുള്ള എക്‌സൈസ് തീരുവയും സംസ്ഥാന നികുതിയും കുറയ്ക്കാന്‍ സര്‍ക്കാരുകള്‍ തയാറായെങ്കില്‍ മാത്രമെ വിലക്കയറ്റം ഒഴിവാക്കാന്‍ കഴിയൂ.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭര്‍ത്താവിനെ കൊന്ന് കാമുകനൊപ്പം പോയി, ജയിലിൽ എത്തിയപ്പോളാണ് ആ ചതി മനസിലായത്; മലയാളി ന‍ഴ്സിന് കിട്ടിയത് എട്ടിന്റെ പണി