Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓർഡർ ചെയ്തത് പീക്കോക് കേക്ക്, കിട്ടിയയത് വെട്ടുകിളിയുടെ രൂപം, ചിത്രം കണ്ട് മൂക്കത്ത് കൈവച്ച് സോഷ്യൽ മീഡിയ

ഓർഡർ ചെയ്തത് പീക്കോക് കേക്ക്, കിട്ടിയയത് വെട്ടുകിളിയുടെ രൂപം, ചിത്രം കണ്ട് മൂക്കത്ത് കൈവച്ച് സോഷ്യൽ മീഡിയ
, തിങ്കള്‍, 14 ഒക്‌ടോബര്‍ 2019 (20:00 IST)
സുഹൃത്തിന്റെ വിവാഹ ചടങ്ങ് മനോഹരമാക്കാൻ രണ്ട് കേക്ക് അടുക്കുകൾക്ക് മുകളിൽ മയിൽ പീലി വിരിച്ചിരിക്കുന്ന കേക്കാണ് ജോർജിയ സ്വദേശിയായ റീന ഡേവിസ് ഓൻലൈനിൽ ഓർഡർ ചെയ്തത്. വന്ന കേക്കിന്റെ രൂപം കണ്ട് റീന അമ്പരന്നു. ഏതോ അജ്ഞാത ജീവിയുടെ രൂപമായിരുന്നു കേക്കിന് മുകളിലെ പക്ഷിക്ക്.
   
ഹൃദയാകൃതിയിൽ തൂവലുകൾ ഉള്ള മയിൽ കേക്ക് ഓൺലൈനിൽ കണ്ടതോടെയാണ് റീന കേക്ക് ഓർഡർ ചെയ്തത്. 3000 ഡോളർ അതായത് ഏകദേശം 21,000 രൂപ ഈ കേക്കിന് വിലയായി നൽകുകയും ചെയ്തു. കൃത്യസമയത്ത് തന്നെ കേക്ക് കയ്യിൽ കിട്ടി. പക്ഷേ പെട്ടി തുറന്ന് കേക്ക് കണ്ടതോടെയാണ് പണി കിട്ടി എന്ന് റീന മനസിലാക്കിയത്.
 
ഏത് പറവയെന്ന് മാനസിലാക്കാനാവാത്ത തലയൊടിഞ്ഞ ഒരു രൂപമാണ് കേക്കിൽ ഉണ്ടായിരുന്നത്. ഇതോടെ റീനയുടെ ബന്ധു കേക്കിന്റെ ചിത്രം സമൂഹ്യ മാധ്യമങ്ങളിൽ പങ്കുവക്കുകയായിരുന്നു. അതിവേഗം തന്നെ ഈ ചിത്രങ്ങൾ വൈറലായി മാറി. 'ഇതേതൊ പുതിയ ഇനം പക്ഷിയാണ്' എന്നാണ് ചിത്രത്തിന് ഒരാൾ കമന്റ് ചെയ്തത്. ഇത്തരത്തിൽ നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കർശന വ്യവസ്ഥകളോടെ പോലും ദൃശ്യങ്ങൾ ദിലീപിന് കൈമാറരുത്, നടി സുപ്രീം കോടതിയിൽ