ബ്രിട്ടനിലെ ഏറ്റവും ഭാരം കൂടിയ മനുഷ്യന്‍ ജാസന്‍ ഹാല്‍ട്ടന്‍ തന്റെ 34മത് പിറന്നാളിന് ദിവസങ്ങള്‍ അവശേഷിക്കെ മരണത്തിന് കീഴടങ്ങി. ശരീര അവയവങ്ങള്‍ പരാജയപ്പെട്ടതാണ് മരണത്തിന് കാരണമായത്. ഏകദേശം 317 കിലോ ആയിരുന്നു ഇദ്ദേഹത്തിന്റെ ഭാരം. ഇദ്ദേഹത്തിന്റെ അവയവങ്ങളില്‍ ആദ്യം പണിമുടക്കിയത് വൃക്കയെന്നാണ് മാതാപ് ലെയ്‌സാ പറയുന്നത്. ഇതിനുശേഷം ഒരാഴ്ചക്കുള്ളില്‍ മകന്‍ മരിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായും ഇവര്‍ പറയുന്നു. അമിതവണ്ണമാണ് അവയവ പരാജയത്തിലേക്ക് നയിച്ചത്.
ജാസന് യൗനകാലം മുതല്‍ അമിതമായി ആഹാരം കഴിക്കുന്ന ശീലമുണ്ടായി. പിതാവിന്റെ മരണശേഷമാണ് ജാസന് ഈയൊരു പ്രശ്‌നം ഉണ്ടായത്. ദിവസവും 10000 കലോറി ഭക്ഷണം ഇദ്ദേഹം കഴിക്കുമായിരുന്നു. ശ്വസനപ്രശ്‌നങ്ങളും ഉണ്ടായിരുന്നു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് സമയം കഴിയാറായെന്ന് പ്രായം 34 ആകുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2020ല്‍ ഇദ്ദേഹം ഫ്‌ളാറ്റിലെ മൂന്നാമത്തെ നിലയില്‍ നിന്നും വീണിരുന്നു. അന്ന് ക്രെയിന്‍ ഉപയോഗിച്ചായിരുന്നു ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്.