Webdunia - Bharat's app for daily news and videos

Install App

'ഒരു കുറ്റവും ചെയ്തിട്ടില്ല, പക്ഷെ അറസ്റ്റ് ചെയ്യണം'; 93 വയസുള്ള മുത്തശ്ശിയുടെ വിചിത്ര ആഗ്രഹം സഫലീകരിച്ച് പൊലീസ്

ആഗ്രഹപ്രകാരം യുകെയിലെ മുത്തശ്ശിയുടെ വീട്ടിലെത്തി പോലീസ് അവരെ അറസ്റ്റ് ചെയ്തു.

Webdunia
വ്യാഴം, 27 ജൂണ്‍ 2019 (08:28 IST)
ബ്രിട്ടനിലെ 93 വയസ്സുള്ള ജോസീ സ്മിത്ത് എന്ന മുത്തശ്ശിയുടെ ആഗ്രഹം വളരെ വിചിത്രമായിരുന്നു. ഈ ജീവിതത്തില്‍ ഇതുവരെ ഒരു കുറ്റവും ചെയ്തിട്ടില്ലാത്ത മുത്തശ്ശിക്ക് പോലീസ് തന്നെ അറസ്റ്റ് ചെയ്യണമെന്നതായിരുന്നു ആഗ്രഹം. തന്റെ ആരോഗ്യം ഓരോ ദിവസവും മോശമാകുകയാണ്. അതിന് മുൻപായി തന്‍റെ ആഗ്രഹം സാധിച്ച് തരാന്‍ മുത്തശ്ശി ബന്ധുക്കളോട് ആവശ്യപ്പെട്ടപ്പോള്‍ ഒരു മടിയും കൂടാതെ മക്കളും കൊച്ചുമക്കളും ഒപ്പം യുകെ പോലീസും കൂടെ നിന്നു.
 
ആഗ്രഹപ്രകാരം യുകെയിലെ മുത്തശ്ശിയുടെ വീട്ടിലെത്തി പോലീസ് അവരെ അറസ്റ്റ് ചെയ്തു. അറസ്റ്റിന് ശേഷം സന്തോഷത്തോടെ , പുഞ്ചിരിച്ചുകൊണ്ട് മുത്തശ്ശി വിലങ്ങുമായി നില്‍ക്കുന്ന ഫോട്ടോ കൊച്ചുമകളായ പാം സ്മിത്ത് ട്വിറ്ററില്‍ പങ്കുവച്ചു. തന്റെ പ്രായമുള്ള മുത്തശ്ശിയുടെ ആഗ്രഹം സാധിച്ച് നല്‍കിയതിന് യുകെ പോലീസിന് നന്ദി പറയുന്നതായിരുന്നു പാം സ്മിത്തിന്‍റെ ട്വീറ്റ്. അതോടുകൂടി സോഷ്യല്‍ മീഡിയയും മുത്തശ്ശിയെ ഏറ്റെടുത്തു.
 
” മുത്തശ്ശിക്ക് ഇപ്പോള്‍ 93 വയസായിരിക്കുന്നു. ആരോഗ്യം ഓരോ ദിവസം കഴിയുമ്പോഴും ക്ഷയിച്ച് വരികയാണ്. എന്തെങ്കിലും കാര്യത്താല്‍ അറസ്റ്റ് ചെയ്യപ്പെടണമെന്ന ആഗ്രഹം അവര്‍ പ്രകടിപ്പിച്ചു. തന്റെ ആ ആഗ്രഹം അത്രമേല്‍ സന്തോഷത്തോടെ അവരിന്ന് ആസ്വദിച്ചു. അവരുടെ ആഗ്രഹം സാക്ഷാത്കരിച്ചതിന് നന്ദി” – പാം സ്മിത്ത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
 
പാം തുടര്‍ന്ന് പറയുന്നു – മുത്തശ്ശി ഇതുവരെ ഒരിക്കലും ഒരു കുറ്റവും ചെയ്തിട്ടില്ല. ജീവിതത്തില്‍ ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ടത് മുത്തശ്ശി ആസ്വദിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ അറസ്റ്റ് ഹിറ്റ്‌ ആയതോടെ സംഭവത്തില്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് ഔദ്യോഗിക വിശദീകരണം പുറത്തിറക്കി. ‘അസാധാരണമായ ആവശ്യം’ എന്നായിരുന്നു പോലീസ് മുത്തശ്ശിയുടെ ആഗ്രഹത്തെ വിശേഷിപ്പിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

അഞ്ച് ലക്ഷത്തിലധികം കുടിയേറ്റക്കാരുടെ നിയമപരി രക്ഷ അമേരിക്ക റദ്ദാക്കുന്നു

ഗാസയിലെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവന്‍ ഉസാമ തബാഷിനെ ഇസ്രായേല്‍ കൊലപ്പെടുത്തി

എംഡിഎംഎ ഒളിപ്പിച്ചത് ജനനേന്ദ്രിയത്തില്‍, കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍; കൊല്ലത്ത് യുവതി പിടിയില്‍

അടുത്ത ലേഖനം
Show comments