Publish Date: Wed, 09 Dec 2020 (19:28 IST)
Updated Date: Wed, 09 Dec 2020 (19:31 IST)
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ഇത്തവണയും ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍ക്കായുള്ള പുതുവത്സര സന്ദേശം പ്രദര്‍ശിപ്പിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. തെരഞ്ഞെടുക്കുന്ന സന്ദേശങ്ങള്‍ പുതുവത്സരദിനത്തിന്റെ തലേന്നാവും ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷവും ഇതിനുള്ള അവസരം നല്‍കിയിരുന്നു. ഇത്തവണയും സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള അവസരം നല്‍കുമെന്ന് ചൊവ്വാഴ്ചയാണ് അധികൃതര്‍ അറിയിച്ചത്. #BurjWishes2021 #EMAARNYE2021 എന്നീ ഹാഷ് ടാഗുകളോടെ സന്ദേശങ്ങള്‍ കമന്റ് ചെയ്യുക മാത്രമാണ് ഇതിനായി ചെയ്യേണ്ടത്. ഒരു സന്ദേശത്തില്‍ 35 അക്ഷരങ്ങളില്‍ കൂടുതല്‍ ഉള്‍ക്കൊള്ളിക്കാന്‍ പാടില്ല.