Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രതിഫലം തുച്ഛം, ലഭിക്കാന്‍ പോകുന്നതോ ?; എവിടെ തിരിഞ്ഞാലും സുന്ദരികള്‍, ആവശ്യം പറഞ്ഞാന്‍ കൂടെ പോരും- റിയോയിലെ നിശാസുന്ദരികളുടെ എണ്ണമറിഞ്ഞാല്‍ ഞെട്ടും

പണം സമ്പാദിക്കാന്‍ ഇതിലും നല്ല സമയം ഉണ്ടാകില്ല എന്നാണ് ഇവരുടെ വാദം

പ്രതിഫലം തുച്ഛം, ലഭിക്കാന്‍ പോകുന്നതോ ?; എവിടെ തിരിഞ്ഞാലും സുന്ദരികള്‍, ആവശ്യം പറഞ്ഞാന്‍ കൂടെ പോരും- റിയോയിലെ നിശാസുന്ദരികളുടെ എണ്ണമറിഞ്ഞാല്‍ ഞെട്ടും
റിയോ ഡി ജനീറോ , വ്യാഴം, 4 ഓഗസ്റ്റ് 2016 (15:43 IST)
ലോകം കാത്തിരിക്കുന്ന കായിക മമാങ്കത്തിന് ഫുട്‌ബോളിന്റെ മണ്ണില്‍ തിരിതെളിയാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ തങ്ങളുടെ അതിഥികളായി എത്തുന്നവര്‍ക്കായി എല്ലാ അര്‍ഥത്തിലും ഒരുങ്ങിയിരിക്കുകയാണ് ബ്രസീല്‍. സന്ദര്‍ശകരെയും അത്‌ലറ്റുകളേയും ലക്ഷ്യമിട്ട് 12,000 നിശാസുന്ദരികളാണ് തയാറായിരിക്കുന്നത്.

വേശ്യവൃത്തി നിയമപരമായി അംഗീകരിച്ചിരിക്കുന്ന ബ്രസീലിലെ ഈ സുന്ദരികള്‍ ഈ ഒളിമ്പിക്‍സിനെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. പണം സമ്പാദിക്കാന്‍ ഇതിലും നല്ല സമയം ഉണ്ടാകില്ല എന്നാണ് ഇവരുടെ വാദം. കൂടുതല്‍ സമ്പാദിക്കുക എന്ന ലക്ഷ്യമുള്ളതിനാല്‍ ഇരട്ടിയിലധികം രൂപവരെ മണിക്കൂറിന് ഇവര്‍ വാങ്ങാന്‍ ഒരുങ്ങുകയാണ്. ഹോട്ടലുകളും ക്ലബ്ബുകളും കേന്ദ്രീകരിച്ചാണ് ലൈംഗികത്തൊഴിലാളികള്‍ ആളുകളെ തേടിയിറങ്ങുന്നത്.

നാല്  ലക്ഷത്തോളം സന്ദര്‍ശകര്‍ റിയോയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇവരിന്‍ നിന്ന് ആവശ്യക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സുന്ദരികള്‍. ഭാഷ അറിയാത്തത് മാത്രമാണ് ഇവര്‍ നേരിടുന്ന ഏക പ്രശ്‌നം. വേശ്യവൃത്തി അംഗീകരിച്ചിട്ടുള്ള രാജ്യമായതിനാല്‍ പൊലീസിനെ ഭയക്കാതെ കാര്യം സാധിക്കാമെന്ന സന്തോഷത്തിലാണ് ആവശ്യക്കാര്‍.

അതേസമയം, സെക്‍സ് ടൂറിസം ലക്ഷ്യമിട്ട് വരുമാനം കണ്ടെത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഹോട്ടലുകളില്‍ വിപുലമായ സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വൃത്താകൃതിയിലുള്ള കിടക്കകള്‍, കണ്ണാടി സീലിംഗുകള്‍, വെഴ്‌സൈന്‍ സ്യൂട്ട്, ഗ്ലാമര്‍ ഹോളിവുഡ് സ്യൂട്ട്, ജാപ്പനീസ് സ്യൂട്ട്, സഡോമ സോക്കിസം സ്യൂട്ട് എന്നിങ്ങനെ ലൈംഗികത ആനന്ദകരവും വ്യത്യസ്ഥവുമാക്കാനുള്ള വിവിധ സംവിധാനങ്ങള്‍ ഹോട്ടലുകള്‍ ഒരുക്കി കഴിഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതിരമ്പുഴ കൊലപാതകം: കൊല്ലപ്പെട്ടത് അമേരിക്കന്‍ മലയാളിയുടെ വീട്ടുവേലക്കാരി; ഇരാറ്റുപേട്ട സ്വദേശി കസ്റ്റഡിയില്‍