Publish Date: Tue, 06 Sep 2022 (09:49 IST)
Updated Date: Tue, 06 Sep 2022 (09:54 IST)
കാനഡയില്‍ 10 പേരെ കുത്തിക്കൊലപ്പെടുത്തിയ അക്രമികളില്‍ ഒരാള്‍ കൊല്ലപ്പെട്ട നിലയില്‍. അക്രമികളില്‍ ഒരാളായ ഡാമിയന്‍ സണ്‍ഡേഴ്‌സന്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ നിരവധി മുറിവുകള്‍ ഏറ്റനിലയിലാണ് ഇയാളെ കണ്ടെത്തിയത്. അതേസമയം രണ്ടാമനായ മൈയില്‍ സാന്‍ഡേഴ്‌സിന് വേണ്ടി പോലീസ് തിരച്ചില്‍ തുടരുകയാണ്.
കഴിഞ്ഞദിവസമാണ് കാനഡയില്‍ ഇരുവരും ആക്രമണ പരമ്പര നടത്തിയത്. സംഭവത്തില്‍ 10 പേര് കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രോൂഡോ അപലപിച്ചിട്ടുണ്ടായിരുന്നു.