മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള. തെക്കന്‍ ഇസ്രായേലില്‍ ഹിസ്ബുള്ള ഭീകരര്‍ നുഴഞ്ഞു കയറിയെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഇസ്രയേലും ഹിസ്ബുള്ളയും വെടിനിര്‍ത്തല്‍ കരാറില്‍ ധാരണയായത്. വെടി നിര്‍ത്തലിന് പിന്നാലെ ഇരുരാജ്യങ്ങളിലും കുടുങ്ങിക്കിടന്നവര്‍ അതിര്‍ത്തി വഴി സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ ആരംഭിച്ചിരുന്നു. ഇതിനിടയില്‍ ഹിസ്ബുള്ള ഭീകരര്‍ ഇസ്രയേലിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ചെന്ന് ഇസ്രായേല്‍ ആരോപിച്ചു.
ഭീകരരുടെ നുഴഞ്ഞുകയറ്റം തടയാന്‍ ഇസ്രായേല്‍ ടാങ്കറുകള്‍ ഉപയോഗിച്ച് പ്രത്യാക്രമണം നടത്തി. ഇസ്രായേലിന്റെ തെക്കന്‍ പ്രദേശത്തെ അറിടങ്ങളിലാണ് ആക്രമണം ഉണ്ടായത്. അമേരിക്കയുടെയും ഫ്രാന്‍സിന്റെയും ഇടനിലയിലായിരുന്നു കഴിഞ്ഞദിവസം വെടി നിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നത്.