Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാന്‍സര്‍ ചികിത്സക്കിടെ തനിക്ക് രുചി നഷ്ടപ്പെട്ടതായി ചാള്‍സ് രാജാവ്

Charles III

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 14 മെയ് 2024 (14:07 IST)
കാന്‍സര്‍ ചികിത്സക്കിടെ തനിക്ക് രുചി നഷ്ടപ്പെട്ടതായി ചാള്‍സ് രാജകുമാരന്‍. കഴിഞ്ഞ വര്‍ഷമാണ് കാന്‍സര്‍ ചികിത്സ തുടങ്ങിയത്. അതേസമയം ചികിത്സയുടെ പാര്‍ശ്വഫലത്തെ കുറിച്ച് കൊട്ടാം വിവരമൊന്നും പുറത്തുവിട്ടിരുന്നില്ല. 2022ല്‍ എലിസബത്ത് രാജ്ഞിയുടെ മരണത്തോടെയാണ് മകന്‍ ചാള്‍സ് ബ്രിട്ടന്റെ രാജാവായത്. 2023ല്‍ രാജാവിന് കാന്‍സര്‍ ബാധിക്കുകയും ചെയ്തു. 
 
എ ഫോം ഓഫ് കാന്‍സര്‍ (ഒരു തരം കാന്‍സര്‍) എന്നു മാത്രമാണ് ബക്കിങാം കൊട്ടാരം വെളിപ്പെടുത്തിയിരുന്നത്. ഇതിന് മുന്‍പ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ വീക്കത്തെ തുടര്‍ന്ന് രാജാവിനെ ലണ്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ടു ദിവസത്തെ ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ടെങ്കിലും തുടര്‍ന്ന് പുറത്തുവന്ന പരിശോധന റിപ്പോര്‍ട്ടുകളിലാണ് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ഇത് പ്രോസ്റ്റേറ്റ് കാന്‍സര്‍ ആണോയെന്ന് ഔദ്യോഗിക സ്ഥിരീകരണമില്ലായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസി ലോക്സഭാ മണ്ഡലത്തില്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു