Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെറുസംഘങ്ങൾ ലോകം ഭരിക്കുന്ന കാലം കഴിഞ്ഞു, ജി7 രാജ്യങ്ങൾക്കെതിരെ ചൈന

ചെറുസംഘങ്ങൾ ലോകം ഭരിക്കുന്ന കാലം കഴിഞ്ഞു, ജി7 രാജ്യങ്ങൾക്കെതിരെ ചൈന
, ഞായര്‍, 13 ജൂണ്‍ 2021 (16:02 IST)
രാഷ്ട്രങ്ങളുടെ ചെറുസംഘങ്ങൾ ലോകത്തിന്റെ വിധി നിശ്ചയിക്കുന്ന കാലം അവസാനിച്ചതായി ചൈന. ചൈനക്കെതിരെ ഒത്തൊരുമിച്ച് അണിനിരക്കാനുള്ള ജി-7 രാജ്യങ്ങളുടെ തീരുമാനത്തിൽ പ്രതികരിച്ചുകൊണ്ടാണ് ചൈനയുടെ പ്രസ്‌താവന.
 
ആഗോളപ്രശ്‌നങ്ങളില്‍ ചെറുരാജ്യങ്ങളുടെ കൂട്ടായ്‌മകൾ നിലനിർത്തി പോന്ന ആധിപത്യം അവസാനിച്ച് കാലമേറെയായതായി ലണ്ടനിലെ ചൈനീസ് എംബസി വക്താവ് പ്രസ്താവിച്ചു. എല്ലാ രാജ്യങ്ങൾക്കും തുല്യസ്ഥാനമാണുള്ളതെന്നാണ് തങ്ങളുടെ വിശ്വാസമെന്നും എല്ലാ രാജ്യങ്ങളുടേയും കൂട്ടായ ഇടപെടലിലൂടെ മാത്രമേ ആഗോള കാര്യങ്ങളില്‍ തീരുമാനങ്ങള്‍ ഉണ്ടാകാവൂ എന്നും ചൈന അറിയിച്ചു.
 
ലോകത്തിലെ സമ്പന്നരാജ്യങ്ങളില്‍ ഉള്‍പ്പെടുന്ന യുഎസ്, കാനഡ, ബ്രിട്ടന്‍, ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, ജപ്പാന്‍ എന്നിവയുടെ കൂട്ടായ്‌മയായ ജി7ന്റെ ഈ വർഷത്തെ സമ്മേളനത്തിനിടെയാണ് ചൈനയ്‌ക്കെതിരെ പ്രതിരോധം തീർക്കണമെന്ന തീരുമാനമുണ്ടായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടുത്തവർഷവും ഓഫീസിൽ പോവണ്ട, ഫേസ്‌ബുക്ക് ജീവനക്കാർക്ക് കിടിലൻ ഓഫറുമായി സുക്കർബർഗ്