Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോര് മുറുകുന്നു: യുഎസ് നയതന്ത്രപ്രതിനിധികൾക്ക് നിരോധനമേർപ്പെടുത്തി ചൈനയും

പോര് മുറുകുന്നു: യുഎസ് നയതന്ത്രപ്രതിനിധികൾക്ക് നിരോധനമേർപ്പെടുത്തി ചൈനയും
, ശനി, 12 സെപ്‌റ്റംബര്‍ 2020 (14:32 IST)
ചൈനയിലും ഹോങ്കോങിലും ഉള്ള യുഎസ് നയതന്ത്രപ്രതിനിധികളുടെ പ്രവർത്തനങ്ങൾക്ക് ചൈന നിയന്ത്രണം ഏർപ്പെടുത്തി. ബെയ്ജിങ്ങിലെ അമേരിക്കൻ എംബസിയിലും ചൈനയിലുടനീളമുള്ള കോൺസുലേറ്റുകളിലുമുള്ള മുതിർന്ന പ്രതിനിധികൾ ഉൾപ്പെടെ എല്ലാ യുഎസ് ഉദ്യോഗസ്ഥർക്കും നിയന്ത്രണം ബാധകമാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയൽ വ്യക്തമാക്കി. അതേസമയം വിവിധ മേഖലകളിലുള്ള സഹകരണം തുടരുമെന്നും ഒക്ടോബറിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ യുഎസ് നീക്കം ചെയ്യുന്ന പക്ഷം ചൈനയും അവ ഒഴിവാക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
 
ചൈനയ്ക്കെതിരെയുള്ള നടപടികൾ തിരുത്താൻ യുഎസ് തയ്യാറായില്ലെങ്കിൽ അതേ നാണയത്തിൽ തന്നെ തങ്ങൾ തിരിച്ചടിക്കുമെന്ന് ചൈന വ്യക്തമാക്കി.ചൈനയിൽ നിന്നുള്ള നയതന്ത്രപ്രതിനിധികൾക്ക് യുഎസ് മാധ്യമങ്ങളോട് അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ ചൈനയിലെ യുഎസ് പ്രതിനിധികൾക്ക് വിലക്കുണ്ടെന്നും യുഎസ് കുറ്റപ്പെടുത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അരുണാചല്‍പ്രദേശില്‍ നിന്ന് കാണാതായ അഞ്ചുയുവാക്കളെ ചൈന ഇന്ത്യയ്ക്ക് കൈമാറും