കോവിഡ് സാഹചര്യത്തില്‍ ചൈനയില്‍ വിവാഹങ്ങളും ജനനനിരക്കും കുത്തനെ കുറഞ്ഞു. ചൈനയിലെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷനാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വിദ്യാഭ്യാസത്തിനും കുട്ടികളെ വളര്‍ത്തുന്നതിനുമുള്ള ചിലവ് കൂടിയതുകൊണ്ടാണ് വിവാഹവും ജനനനിരക്കും കുറഞ്ഞതെന്നാണ് കണ്ടെത്തല്‍. 
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	കൂടാതെ ചൈനയുടെ സീറോ കോവിഡ് പോളിസിയും ജനന വിവാഹനിരക്കുകള്‍ ഇടിയുന്നതിന് കാരണമായെന്നും വിദഗ്ധര്‍ പറയുന്നു. കോവിഡിനെ പ്രതിരോധിക്കാന്‍ ശക്തമായ സീറോ കോവിഡ് പോളിസിയുമായി മുന്നോട്ടു പോവുകയാണ് ചൈന. ഇതുമൂലം പലയിടങ്ങളിലും സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.