Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൈനയില്‍ വീണ്ടും കോവിഡ് പിടിമുറുക്കുന്നതായി റിപ്പോര്‍ട്ട്; ബെയ്ജിങ്ങില്‍ അടക്കം പുതിയ പോസിറ്റീവ് കേസുകള്‍

ചൈനയില്‍ വീണ്ടും കോവിഡ് പിടിമുറുക്കുന്നതായി റിപ്പോര്‍ട്ട്; ബെയ്ജിങ്ങില്‍ അടക്കം പുതിയ പോസിറ്റീവ് കേസുകള്‍
, ശനി, 31 ജൂലൈ 2021 (09:25 IST)
കോവിഡിന്റെ പ്രഭവകേന്ദ്രമെന്ന് സംശയിക്കുന്ന ചൈനയില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും വൈറസ് പിടിമുറുക്കുന്നതായി റിപ്പോര്‍ട്ട്. കോവിഡിന്റെ ഡെല്‍റ്റ വകഭേദമാണ് ചൈനയിലെ പ്രധാന നഗരങ്ങളില്‍ വ്യാപിക്കുന്നത്. അതിവേഗം പൊട്ടിപുറപ്പെട്ട രോഗവ്യാപനമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബെയ്ജിങ് അടക്കമുള്ള 15 പ്രധാന നഗരങ്ങളിലാണ് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2019 ല്‍ വുഹാനില്‍ കോവിഡ് വ്യാപമുണ്ടായതിനു ശേഷമുള്ള തീവ്ര രോഗവ്യാപനമാണ് ഇപ്പോഴത്തേത്. ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ വകഭേദമാണ് ചൈനയിലെ 15 നഗരങ്ങളില്‍ ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. നിലവില്‍ നൂറുകണക്കിനു പോസിറ്റീവ് കേസുകളാണ് ഉള്ളത്. എന്നാല്‍, ഇത് അതിവേഗം ഉയരാനുള്ള സാധ്യതയുണ്ട്. 
 
ചൈനീസ് നഗരമായ നാന്‍ജിങ്ങിലാണ് കോവിഡ് ഡെല്‍റ്റ ക്ലസ്റ്റര്‍ രൂപപ്പെട്ടത്. പിന്നീട് മറ്റു പ്രവിശ്യകളിലേക്ക് വ്യാപിക്കുകയായിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനാല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലേക്ക് പ്രവേശിക്കാനുള്ള സാധ്യതയുമുണ്ട്. ജൂലൈ 20ന് നാന്‍ജിങ് വിമാനത്താവളത്തിലെ ഒന്‍പതോളം ശുചീകരണ തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജൂലായ് പത്തിന് റഷ്യയില്‍ നിന്നുളള സിഎ 910 ഫ്ളൈറ്റ് ശുചീകരിച്ചത് ഈ തൊഴിലാളികളാണെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍, ഇതിനു പിന്നാലെ നഗരത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 184 ആയി ഉയര്‍ന്നു. ദേശീയ തലത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 206 കോവിഡ് കേസുകള്‍ നാന്‍ജിങ് കോവിഡ് ക്ലസ്റ്ററിലാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തില്‍ ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക്ഡൗണ്‍