Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആറ് പതിറ്റാണ്ടിനിടെയുള്ള ഏറ്റവും കുറഞ്ഞ കണക്കുകൾ, ചൈനയിൽ ജനസംഖ്യ കുറയുന്നു

ആറ് പതിറ്റാണ്ടിനിടെയുള്ള ഏറ്റവും കുറഞ്ഞ കണക്കുകൾ, ചൈനയിൽ ജനസംഖ്യ കുറയുന്നു
, ചൊവ്വ, 17 ജനുവരി 2023 (18:44 IST)
ചൈനയിൽ 69 വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ ജനസംഖ്യ രേഖപ്പെടുത്തി. ചൈനീസ് നാഷണൽ ബ്യൂറോ സ്റ്റാറ്റിസ്റ്റിക്സിൻ്റെ കണക്കുകൾ പ്രകാരം 141.8 കോടിയാണ് 2022ലെ ജനസംഖ്യ. 2021ലെ കണക്കിൽ നിന്ന് 8,50,000ത്തിൻ്റെ കുറവാണ് ജനസംഖ്യയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
 
2021ൽ 7.52 ആയിരുന്ന ജനനനിരക്ക് 2022ൽ 6.77 ആയി. 1976ന് ശേഷം ആദ്യമായി മരണനിരക്ക് ജനനനിരക്കിനെ മറികടന്നു. 2022ലെ കണക്കുകൾ പ്രകാരം 7.37 ആണ് ചൈനയിലെ മരണനിരക്ക്. ചൈനയിലെ ജനസംഖ്യാനിരക്ക് കുറയുന്നതിനാൽ വൈകാതെ തന്നെ ഇന്ത്യ ജനസംഖ്യയിൽ ചൈനയെ മറികടക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തരൂരിനെ പോലുള്ളവർ ഇവിടെ തുടർന്നാൽ വെറുതെ കൊതുകു കടി കൊണ്ട് മന്ത് വരും, വെള്ളാപ്പള്ളി നടേശൻ