Webdunia - Bharat's app for daily news and videos

Install App

പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ഭീഷണി: ചൈനയുടെ അത്യാധുനിക യുദ്ധവിമാനം എഫ് സി-31 ഗിര്‍ഫാല്‍ക്കണ്‍ പരീക്ഷിച്ചു

ചൈന പുതിയ യുദ്ധവിമാനം പരീക്ഷിച്ചു

Webdunia
ചൊവ്വ, 27 ഡിസം‌ബര്‍ 2016 (09:01 IST)
റഡാര്‍ കണ്ണുകളെ വെട്ടിച്ച്‌ ശത്രുപാളയത്തിലേക്ക് കടന്നുകയറാന്‍ സാധിക്കുന്ന തരത്തിലുള്ള അത്യാധുനിക യുദ്ധവിമാനം ചൈന പരീക്ഷിച്ചു. അഞ്ചാം തലമുറ വിഭാഗത്തില്‍ പെടുന്ന എഫ് സി-31 ഗിര്‍ഫാല്‍ക്കണ്‍ എന്ന യുദ്ധവിമാനമാണ് ചൈന പരീക്ഷിച്ചത്. ഇത്തരം യുദ്ധവിമാന നിര്‍മാണത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്കുള്ള മേധാവിത്വം അവസാനിപ്പിക്കുന്നതിനാണ് ചൈനയുടെ ഈ പരീക്ഷണം.
 
ഇരട്ട എഞ്ചിനുള്ള വിമാനമാണ് എഫ് സി-31 ഗിര്‍ഫാല്‍ക്കണ്‍. ലോകത്തിലേറ്റവും മികച്ച യുദ്ധവിമാനമായ അമേരിക്കയുടെ എഫ്-35നുള്ള മറുപടിയാണ് ഇതെന്ന അവകാശവാദമാണ് ചൈന ഉന്നയിക്കുന്നത്. ചൈനയുടെ ജെ-31 എന്ന യുദ്ധവിമാനത്തിന്റെ പരിഷ്കരിച്ച രൂപമാണ് ഷെന്‍യാങ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷന്‍ നിര്‍മിച്ച എഫ്.സി- 31 ഗിര്‍ഫാല്‍ക്കണ്‍. 
 
ജെ-31 നെ അപേക്ഷിച്ച്‌ കൂടുതല്‍ കാര്യക്ഷമവും ഭാരക്കുറവും അതോടൊപ്പം കൂടുതല്‍ ആയുധങ്ങള്‍ വഹിക്കാന്നുള്ള ശേഷിയും അത്യാധുനിക ഇലക്‌ട്രോണിക് സംവിധാനങ്ങളുമാണ് എഫ് സി-31ലുള്ളത്. യുറോഫൈറ്ററിന്റെ ടൈഫൂണ്‍ യുദ്ധവിമാനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ് ഏകദേശം ഏഴ് കോടി ഡോളര്‍ ചിലവിട്ടു നിര്‍മിച്ച ഈ ചൈനീസ് വിമാനം. 
 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ആരോഗ്യ പ്രശ്‌നങ്ങളുണ്ട്, തോന്നിയതൊക്കെ പറയുന്നു; സുധാകരനെതിരെ നേതാക്കള്‍ ഹൈക്കമാന്‍ഡിനോടു പരാതിപ്പെട്ടിരുന്നു

Donald Trump: ഇന്ത്യ - പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍; ക്രെഡിറ്റെടുത്ത് ട്രംപ്, എട്ടുകാലിമമ്മൂഞ്ഞെന്ന് സോഷ്യല്‍ മീഡിയ

India vs Pakistan: സ്വസ്ഥം, ശാന്തം; വെടിനിര്‍ത്തല്‍ കരാര്‍ പാലിച്ച് പാക്കിസ്ഥാന്‍

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, വിവരങ്ങൾ ജനങ്ങളെ അറിയിക്കുമെന്ന് വ്യോമസേന

തിരു.നോർത്ത് - ബംഗളൂരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ സെപ്തംബർ വരെ നീട്ടി

അടുത്ത ലേഖനം
Show comments