ബീജിങ്ങ്: മൂന്ന് പ്രധാന യുഎസ് മാധ്യമങ്ങളുടെ റിപ്പോർട്ടർമാരെ ചൈന രാജ്യത്ത് നിന്നും പുറത്താക്കി.ചൈനീസ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങൾക്കെതിരെ നേരത്തെ യുഎസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.ഇതിന് പിന്നാലെയാണിത്.
ന്യൂയോര്‍ക്ക് ടൈംസ്, വാള്‍ സ്ട്രീറ്റ് ജേണല്‍, വാഷിങ്ടണ്‍ പോസ്റ്റ് എന്നീ മാധ്യമങ്ങളുടെ യുഎസ് പൗരന്‍മാരായ റിപ്പോര്‍ട്ടര്‍മാരേയാണ് ചൈന പുറത്താക്കിയത്. അക്രഡിറ്റേഷൻ 10 ദിവസങ്ങൾക്കകം തിരികെ നൽകണമെന്നും ചൈനീസ് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു മാസം മുൻപാണ് ചൈനീസ് മാധ്യമങ്ങൾക്ക് യുഎസ് നിയന്ത്രണങ്ങളേർപ്പെടുത്തിയത്.ചൈനീസ് മാധ്യമങ്ങളെ 'വിദേശ ദൗത്യം' എന്ന ഗണത്തില്‍പ്പെടുത്തുകയും മാധ്യമ പ്രവര്‍ത്തകരുടെ എണ്ണം നിയന്ത്രിക്കുകയും ചെയ്തിരുന്നു. ഇതോടെ ചൈനീസ് മാധ്യമങ്ങൾക്ക് ഓഫീസ് തുടങ്ങാനായി യുഎസ് സർക്കാരിന്റെ അനുമതി വാങ്ങേണ്ട സ്ഥിതിയായി.
അമേരിക്കയുടെ ഈ നീക്കത്തിന് തിരിച്ചടിയായാണ് പ്രധാനപ്പെട്ട യുഎസ് മാധ്യമങ്ങൾക്കെതിരെ ചൈനയും നിലപാടെടുത്തത്.13ഓളം മാധ്യമപ്രവർത്തകർ ഇതുവരെ ചൈനയിൽ നിന്നും പുറത്താക്കപ്പെട്ടിട്ടുണ്ട്