Webdunia - Bharat's app for daily news and videos

Install App

ന്യുസിലൻഡ് പള്ളി ആക്രമണം: പ്രതി ദയ അർഹിയ്ക്കുന്നില്ല, പരോളുകളില്ലാത്ത ആജീവനാന്ത തടവ് വിധിച്ച് കോടതി

Webdunia
വ്യാഴം, 27 ഓഗസ്റ്റ് 2020 (12:28 IST)
വെല്ലിങ്ടണ്‍: ലോകത്തെ നടുക്കിയ ന്യൂസിലൻഡ് പള്ളി ആക്രമണക്കേസിൽ പ്രതിയായ ബ്രന്റണ്‍ ടറന്റിന് പരോളുകളില്ലാത്ത ആജീവനാന്ത തടവുശിക്ഷ വിധിച്ച് കോടതി. ആദ്യമായാണ് ന്യൂസിലൻഡിൽ ഇത്ര വലിയ ശിക്ഷ വിധിയ്ക്കുന്നത്. പ്രതി യാതൊരു ദയയും അർഹിയ്ക്കുന്നില്ല എന്നും, പ്രതി ചെയ്ത ക്രൂരതയ്ക്ക് എന്ത് ശിക്ഷ നൽകിയാലും മതിയാകില്ല എന്നും വ്യക്തമാക്കിക്കൊണ്ടാണ് കോടതി ശിക്ഷ വിധിച്ചത്. ഒരു പ്രത്യേക സമുദായത്തിലെ മനുഷ്യരോടുള്ള വെറുപ്പ് ഉള്ളിൽ സൂക്ഷിച്ച്‌ അവരെ കൊലപ്പെടുത്തിയ പ്രതിക്ക് എവിടേയും സ്ഥാനമില്ല എന്നും കോടതി വ്യക്തമാക്കി.
 
പ്രതി ഇനി ഒരിക്കലും പുറംലോകം കാണരുതെന്നായിരുന്നു കോടതി വിധിയെ സ്വാഗതം ചെയ്ത് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്റെ പ്രതികരണം. മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് കേസിൽ പ്രതിയുടെ വിചാരണ ആരംഭിച്ചത്. നാല് ദിവസം നീണ്ട വിചാരയിൽ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും ഇരകളുമടക്കം 90 ഓളം പേര്‍ കോടതിയില്‍ എത്തി ആക്രമണത്തിന്റെ ഭീകരത കോടതിയിൽ വിശദീകരിച്ചു. 
 
ഒരു വര്‍ഷം മുൻപ് തന്നെ ബ്രന്റണ്‍ ആക്രമണം ആസൂത്രണം ചെയ്തിരുന്നതായി പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ആക്രമണത്തിന് മുൻപ് തന്നെ ഡ്രോണ്‍ അടക്കമുള്ള സംവിധാനം ഉപയോഗിച്ച്‌ പള്ളിയുടെ രൂപഘടനയും അവിടേക്കുള്ള വഴികളും പ്രതി മനസ്സിലാക്കിയിരുന്നു. എആര്‍-15എസ് അടക്കം ആറ് തോക്കുകളുമായാണ് ഇയാള്‍ ആക്രമണത്തിനെത്തിയത് എന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. 
 
2019 മാര്‍ച്ചിലാണ് ന്യൂസിലന്റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ രണ്ട് മുസ്ലീം പള്ളികളില്‍ വെള്ളിയാഴ്ച്ച നമസ്കാരം നടക്കുന്ന സമയത്ത് പ്രതി വെടിവയ്പ്പ് നടത്തിയത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ലൈവായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിയ്ക്കുകയും ചെയ്തിരുന്നു. 51 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. രണ്ട് പള്ളികള്‍ ആക്രമിച്ച ശേഷം അഷ്ബര്‍ട്ടന്‍ പള്ളിയേയും പ്രതി ലക്ഷ്യമിട്ടിരുന്നു. ഇവിടേക്ക് പോകുന്ന വഴിയാണ് പ്രതി പിടിക്കപ്പെട്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗാസയില്‍ ഇസ്രയേല്‍ സൈനിക നടപടി ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഡൊണാള്‍ഡ് ട്രംപ്

കോണ്‍ഗ്രസ് ഭരണകാലത്ത് ഒരു ജയില്‍പ്പുള്ളി മന്ത്രിയുടെ കാറില്‍ കയറി രക്ഷപ്പെട്ടു; ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ ജയില്‍ ഡിജിപി

സമുദായത്തിന്റെ അംഗസംഖ്യ കുറയുന്നു; 18 വയസ്സ് മുതല്‍ പ്രണയിച്ച് വിവാഹം കഴിക്കണമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

എല്‍ഡിഎഫിനു ഭരണത്തുടര്‍ച്ച ഉറപ്പ്, കോണ്‍ഗ്രസ് തകരും; ഡിസിസി അധ്യക്ഷന്റെ ഫോണ്‍ സംഭാഷണം ചോര്‍ന്നു

ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; 2000 രൂപയില്‍ നിന്ന് 3500 രൂപയാക്കി

അടുത്ത ലേഖനം
Show comments