അഫ്ഗാനിസ്താനിന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷമുള്ള താലിബാന്റെ ആദ്യ ഫത്‌വ ഇറങ്ങി. സര്‍ക്കാര്‍-സ്വകാര്യ സര്‍വകലാശാലകളില്‍ ആൺകുട്ടികളും പെൺകുട്ടികളും ഒരേ ക്ലാസിൽ പ്ഠിക്കുന്നത് വിലക്കികൊണ്ടാണ് ഫത്‌വ. അഫ്ഗാനിസ്താന്‍ വാര്‍ത്താ ഏജന്‍സിയായ ഖാമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സര്‍വകലാശാല അധ്യാപകര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന ഉടമകള്‍ എന്നിവരുമായി താലിബാന്‍ അധികൃതര്‍ മൂന്ന് മണിക്കൂറോളം ചർച്ച ചെയ്‌ത ശേഷമാണ് ഫത്‌വ പുറത്തിറക്കിയത്. അഫ്‌ഗാനിസ്ഥാനിലെ രാജ്യത്തെ സര്‍ക്കാര്‍-സ്വകാര്യ സര്‍വകലാശലകളില്‍ ഒന്നിച്ചിരുന്നുള്ള വിദ്യാഭ്യാസമാണ് തുടർന്നിരുന്നത്. ഇത് വിലക്കികൊണ്ടാണ് ഫത്‌വ. ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ച് വിദ്യാഭ്യാസം ചെയ്യുന്നതിന് ഒരു ന്യായീകരണവും ഇല്ലെന്ന് കത്തിൽ പറയുന്നു.
സമൂഹത്തിലെ എല്ലാ തിന്മകളുടെയും അടിസ്ഥാനം ഈ സമ്പ്രദായമായതിനാല്‍ ഒരുമിച്ചിരുന്നുള്ള വിദ്യാഭ്യാസം അവസാനിപ്പിക്കണം.ഹെറാത് പ്രവിശ്യയില്‍ നടന്ന യോഗത്തില്‍ താലിബാനെ പ്രതിനിധീകരിച്ച അവരുടെ ഉന്നത വിദ്യാഭ്യാസ മേധാവി മുല്ല ഫരീദ് പറഞ്ഞു. അതേസമയം പുരുഷ വിദ്യാര്‍ഥികള്‍ക്ക് വനിതാ അധ്യാപകരും തിരിച്ചും ക്ലാസെടുക്കുന്നതിന് തടസ്സമില്ല. നിയമം നടപ്പിലാക്കുന്നതോടെ ആയിരക്കണക്കിന് പെൺകുട്ടികൾക്കാവും വിദ്യാഭ്യാസത്തിനുള്ള അവസരം നഷ്ടമാവുക.