Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാപ്പി ധൈര്യമായി കുടിച്ചോളൂ; കാപ്പിയും കാൻസറും തമ്മിൽ ബന്ധമില്ലെന്ന് ലോകാരോഗ്യ സംഘടന

കാപ്പിയും കാൻസറും തമ്മിൽ വലിയ ബന്ധമൊന്നുമില്ല

കാപ്പി ധൈര്യമായി കുടിച്ചോളൂ; കാപ്പിയും കാൻസറും തമ്മിൽ ബന്ധമില്ലെന്ന് ലോകാരോഗ്യ സംഘടന
ന്യൂഡൽഹി , ബുധന്‍, 15 ജൂണ്‍ 2016 (16:33 IST)
കാപ്പി അമിതമായി കുടിക്കുന്നത് കാൻസറിനു കാരണമായേക്കും എന്നായിരുന്നു ആരോഗ്യമേഖലയിൽ നിന്നുള്ള റിപ്പോർട്ടുകൾ. എന്നാൽ, ഈ റിപ്പോര്‍ട്ടിനെ തള്ളുകയാണ് ലോകാരോഗ്യ സംഘടന. കാപ്പിയും കാൻസറും തമ്മിൽ വലിയ ബന്ധമൊന്നുമില്ലെന്ന് ആണു ലോകാരോഗ്യസംഘടന പറയുന്നത്.

കാപ്പിയിൽ കാൻസറിനു കാരണമായേക്കാവുന്ന കാർസിനോജൻ ഉണ്ടെന്നു തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. കാൻസറിനെക്കുറിച്ച് ഗവേഷണം നടത്തുന്ന അന്തരാഷ്ട്ര് ഏജൻസിയിലെ പ്രമുഖർ കാപ്പി കാൻസറിനു കാരണമാകുമെന്ന് തെളിയിക്കാനുള്ള തെളിവുകൾ അപര്യാപ്തമാണെന്നു വ്യക്തമാക്കി.

അതേസമയം, കാൻസറിനെക്കുറിച്ച് ഗവേഷണം നടത്തുന്ന അന്താരാഷ്‌ട്ര എജന്‍‌സി അമിതമായ ചൂടോട് കൂടി ഏത് പാനീയവും കുടിക്കുന്നത് കാൻസർ വരാനുള്ള സാധ്യത കൂട്ടുമെന്നും വ്യക്തമാക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അപേക്ഷയ്ക്കൊപ്പം ഒരു നഗ്ന ചിത്രം കൂടി; ചൈനയിലെ വിദ്യാർത്ഥിനികൾക്ക് പിന്നെ ലോൺ ലഭിക്കുക അഞ്ചിരട്ടി വരെ, തിരിച്ചടവ് പാളിയാൽ നഗ്നചിത്രം നെറ്റിലോടും