Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമേരിക്കയുടെ ബോംബാക്രമണം, പതിമൂന്ന് ഇന്ത്യന്‍ ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

അമേരിക്കയുടെ ബോംബാക്രമണം, പതിമൂന്ന് ഇന്ത്യന്‍ ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടതായി സൂചന

Afghanistan
, ബുധന്‍, 19 ഏപ്രില്‍ 2017 (08:49 IST)
അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാറില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ 13 ഇന്ത്യന്‍ ഐ എസ് ഭീകരര്‍ കൊല്ലപ്പെട്ടതായി സൂചന. അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം  റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ സംഭവം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
 
അതേസമയം ആക്രമണത്തില്‍ അഞ്ചിലേറെ മലയാളി ഐ എസ് ഭീകരര്‍ കൊല്ലപ്പെട്ടതായി മുമ്പ് തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അമേരിക്കയുടെ ആക്രമണം നടന്ന സ്ഥലത്ത് മലയാളികള് ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ നാംഗര്‍ഹാറില്‍ ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി എന്‍ ഐ എ ഇന്റര്‍പോളിന്റെ സഹായംതേടിയിട്ടുണ്ട്.
 
ഇന്നലെ ഒരു അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സി ആക്രമണത്തില്‍ ഐഎസില്‍ ചേരാന്‍ പോയ 13 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തത്. മേഖലയിലെ ഐഎസ് കമാന്‍ഡര്‍മാരായിരുന്ന മുഹമ്മദ്, അല്ലാ ഗുപ്ത എന്നിവര്‍ ഇന്ത്യക്കാരായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ്  ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന ജിബിയു 43 ബി ഉപയോഗിച്ച് അഫ്ഗാനിലെ നംഗര്‍ഹാര്‍ മേഖലയിലെ ഐഎസ് ക്യാമ്പില്‍ അമേരിക്ക ആക്രമണം നടത്തിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൊലീസിനോട് പറയാത്ത പല കാര്യങ്ങ‌ളും നടി അഭിമുഖത്തിൽ പറഞ്ഞു? നടിയെ തേടി പൊലീസ്