ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ വ്യാപാര കരാര്‍ ഉപയോഗിച്ചു; യുഎസ് കോടതിയില്‍ സത്യവാങമൂലം നല്‍കി കൊമേഴ്‌സ് സെക്രട്ടറി
ഇതോടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങള്‍ക്ക് ഔദ്യോഗികമായ സ്വഭാവം കൈവന്നു.
ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ വ്യാപാര കരാര്‍ ഉപയോഗിച്ചെന്ന് യുഎസ് കോടതിയില്‍ സത്യവാന്‍ മൂലം നല്‍കി യുഎസ് കൊമേഴ്‌സ് സെക്രട്ടറി ഹൊവാര്‍ഡ് ലുറ്റ്‌നിക്ക്. ഇതോടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങള്‍ക്ക് ഔദ്യോഗികമായ സ്വഭാവം കൈവന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടി നിര്‍ത്തല്‍ സാധ്യമാക്കിയത് പ്രസിഡന്റ് ട്രംപാണെന്നും ഇതിന് വ്യാപാര ബന്ധം ഉപയോഗിച്ചെന്നുമാണ് കൊമേഴ്‌സ് സെക്രട്ടറി കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
അതേസമയം വിദേശ വിദ്യാര്‍ത്ഥികളെ പ്രശ്നക്കാരെന്ന് അധിക്ഷേപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. കൂടാതെ അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനത്തിന് 15% വരെ പരിധി ഏര്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളായി അമേരിക്കയില്‍ വരുന്നവര്‍ നമ്മുടെ രാജ്യത്ത് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ട്രംപ് പറഞ്ഞത്.
ഷോപ്പിംഗ് സെന്ററുകള്‍ പൊട്ടിത്തെറിക്കുന്നത് കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, കലാപങ്ങള്‍ കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, ഞാന്‍ നിങ്ങളോട് പറയുന്നു ആ വിദ്യാര്‍ത്ഥികളില്‍ പലരും തീവ്ര ഇടതുപക്ഷം കാരണം കുഴപ്പക്കാരായവരാണ്. ഹാര്‍വാര്‍ഡ് സര്‍വകലാശാല അവരുടെ പ്രവേശന പട്ടിക ഞങ്ങളെ കാണിക്കണമെന്നും അവരുടെ വിദ്യാര്‍ഥികളില്‍ ഏകദേശം 31 ശതമാനവും വിദേശവിദ്യാര്‍ഥികള്‍ ആണെന്നും ട്രംപ് പറഞ്ഞു.