Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുവൈത്തിലേക്ക് യാത്ര തിരിക്കുന്നവർ കൊറോണയില്ലെന്ന രേഖ കരുതണം,രേഖ ഇല്ലാത്തവരെ തിരിച്ചയക്കുമെന്ന് മുന്നറിയിപ്പ്

കുവൈത്തിലേക്ക് യാത്ര തിരിക്കുന്നവർ കൊറോണയില്ലെന്ന രേഖ കരുതണം,രേഖ ഇല്ലാത്തവരെ തിരിച്ചയക്കുമെന്ന് മുന്നറിയിപ്പ്

അഭിറാം മനോഹർ

, ബുധന്‍, 4 മാര്‍ച്ച് 2020 (18:52 IST)
ലോകമെങ്ങും കോവിഡ് 19 പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നും കുവൈത്തിലേക്ക് ഈ മാസം 8 മുതൽ യാത്രചെയ്യുന്ന ഇന്ത്യക്കാർ കൊറോണയില്ലെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം നിർബന്ധമായി കൈയ്യിൽ വെക്കണമെന്ന് അറിയിപ്പ്. കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റേതാണു നിർദേശം. നിശ്ചിത രേഖകൾ കൈവശമില്ലാത്ത യാത്രക്കാരെ അതെ വിമാനത്തിൽ തന്നെ തിരിച്ചയക്കുമെന്നും അറിയിപ്പിൽ പറയുന്നു.
 
കുവൈത്ത് എംബസി അംഗീകരിച്ച ആരോഗ്യകേന്ദ്രങ്ങളിൽനിന്ന് ആരോഗ്യ പരിശോധന പൂർത്തിയാക്കിയതിന്റെ പിസിആർ സർട്ടിഫിക്കറ്റാണ് കൈവസം വെക്കേണ്ടത്.അംഗീകാരമുള്ള ഹെൽത്ത് കേന്ദ്രങ്ങളുടെ വിവരം ജിസിസിഎച്ച്എംസി വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. അതുപ്രകാരം കോഴിക്കോടും,കൊച്ചിയിലും അഞ്ച് വീതവും,മംഗലാപുരത്ത് മൂന്നും അംഗീകൃത ആരോഗ്യകേന്ദ്രങ്ങളുണ്ട്. കൊറൊണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഫിലിപ്പൈൻസ്,ഈജിപ്ത്,സിറിയ,തുർക്കി,ലബനൻ,ജോർജിയ,ശ്രീലങ്ക,ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾക്കും സാക്ഷ്യപത്രം കയ്യിൽ കരുതണമെന്ന നിർദേശം നൽകിയിട്ടുണ്ട്.
 
പുതിയ നിർദേശത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് എട്ടു മുതൽ  15 വരെ ടിക്കറ്റ് ഏടുത്തവർക്ക് സൗജന്യമായി മാറ്റുന്നതിനുള്ള സൗകര്യം എയർ ഇന്ത്യ ഒരുക്കിയിട്ടുണ്ട്.ടിക്കറ്റ് ബുക്ക് ചെയ്‌ത തീയ്യതി മുതൽ ഏഴ് ദിവസത്തിനുള്ളിൽ ഏതെങ്കിലും ദിവസത്തേക്ക് യാത്ര മാറ്റിവെയ്‌ക്കാം.
പുതുക്കിയ നിർദേശപ്രകാരം സന്ദർശന, ഫാമിലി, ബിസിനസ് വീസകൾ ഉള്ളവർക്കു ദമാമിലേക്കും റിയാദിലേക്കും യാത്ര ചെയ്യുന്നതിന് അനുമതി നൽകിയിട്ടുണ്ട്.സ്ഥിര താമസ വിസ ഇല്ലാത്ത എല്ലാവരും തിരിച്ചുള്ള ടിക്കറ്റ് കൂടി കൂടെ കരുതേണ്ടതുണ്ട്. അതേ സമയം ഉംറ വീസയും ടൂറിസ്റ്റ് വിസയുമുള്ളവർക്ക് സൗദി പ്രവേശനം വിലക്കിയിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊറോണ മുൻപ് പ്രവചിച്ചിരുന്നോ? ലോകാവസാനത്തിന്റെ സൂചനയോ!