Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 95 ലക്ഷം, കൊവിഡ് വാക്‌സിൻ പരീക്ഷണം രണ്ടാം ഘട്ടത്തിൽ

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 95 ലക്ഷം, കൊവിഡ് വാക്‌സിൻ പരീക്ഷണം രണ്ടാം ഘട്ടത്തിൽ
, വ്യാഴം, 25 ജൂണ്‍ 2020 (07:15 IST)
ലോകമാകമാനമുള്ള കൊവിഡ് രോഗികളുടെ എണ്ണം 95 ലക്ഷം കറ്റന്നു. നിലവിൽ 95.15 ലക്ഷം ആളുകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അമേരിക്കയിൽ മാത്രം 24.62 ലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4.83 ലക്ഷം ആളുകളാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയിൽ മാത്രം 1.24 ആളുകൾ കൊവിഡ് ബാധിച്ച് മരിച്ചു.
 
അമേരിക്ക കഴിഞ്ഞാൽ ഏറ്റവുമധികം കൊവിഡ് രോഗികളുള്ളത് ബ്രസീലിലാണ് 11.92 ലക്ഷം പേർക്ക് ബ്രസീലിൽ രോഗം സ്ഥിരീകരിക്കപ്പെട്ടപ്പോൾ 53,874 മരണങ്ങൾ ബ്രസീലിൽ റിപ്പോർട്ട് ചെയ്‌തു.അതേസമയം യുകെയിൽ കൊവിഡിനെതിരായുള്ള വാക്‌സിൻ ഉപയോഗിച്ച് മനുഷ്യരിൽ രണ്ടാം ഘട്ട പരീക്ഷണം ആരംഭിച്ചു.ല​ണ്ട​നി​ലെ ഇം​പീ​രി​യ​ല്‍ കോ​ള​ജ് വി​ക​സി​പ്പി​ച്ച വാ​ക്‌​സി​ന്‍ പ​രീ​ക്ഷ​ണ​മാ​ണ് ര​ണ്ടാം ഘ​ട്ട​ത്തത്തിലേക്ക് കടന്നിരിക്കുന്നത്.
 
300 സന്നദ്ധപ്രവർത്തകർ രണ്ടാം ഘട്ട വാക്‌സിൻ പരീക്ഷണത്തിൽ ഭാഗമാകും.നേ​ര​ത്തേ, വാ​ക്സി​ൻ മൃ​ഗ​ങ്ങ​ളി​ല്‍ പ​രീ​ക്ഷി​ച്ച​പ്പോ​ള്‍ ഫ​ല​പ്ര​ദ​മാ​യതിനെ തുടർന്നാണ് മനുഷ്യരിലെ പരീക്ഷണഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്. വാക്സിൻ ഉപയോഗിച്ചവരിൽ പ്രതിരോധ ശേഷി രൂപപ്പെടുന്നുണ്ടോ എന്നതും വാക്‌സിന്റെ സുരക്ഷിതത്വം എത്രമാത്രം ആണെന്നുള്ളതും രണ്ടാം ഘട്ടത്തിൽ വിലയിരുത്തപ്പെടും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പി‌പി‌ഇ കിറ്റ് ധരിച്ച് പുകവലിച്ച ആശുപത്രി ജീവനക്കാരുടെ ഫോട്ടോയെടുത്തു; യുവാവിന് ക്രൂര മര്‍ദ്ദനം