കൊവിഡ് 19 വായുവിലൂടെയും പകരാം എന്ന് ലോകാരോഗ്യ സംഘടന

Webdunia
ബുധന്‍, 8 ജൂലൈ 2020 (09:43 IST)
ജനീവ: കോവിഡ് വൈറസ് ബാധ വായുവിലൂടെയും പടരാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന. രോഗം വായുവിലൂടെയും പകരാനുള്ള സാധ്യത തങ്ങള്‍ പരിഗണിക്കുന്നുവെന്നും ഇക്കാര്യത്തില്‍ പഠനം തുടരുകയാണെന്നും ലോകാരോഗ്യ സംഘടനയുടെ കോവിഡ് വിഭാഗം മേധാവി മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു. രോഗം വ്യാപിക്കുന്ന രീതിയെക്കുറിച്ച്‌ വരും ദിവസങ്ങളില്‍ ലോകാരോഗ്യ സംഘടന വ്യക്തമാക്കുമെന്നും മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു.
 
കോവിഡ് രോഗബാധയുള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവകണങ്ങളിലൂടെയാണ് രോഗം പടരുന്നത് എന്നായിരുന്നു നേരത്തെ ഡബ്ല്യുഎച്ച്‌ഒ അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളൂമാണ് നൽകിയിരുന്നതും. എന്നാല്‍ രോഗം വായുവിലൂടെ പകരുമെന്നു ചൂണ്ടിക്കാട്ടി 32 രാജ്യങ്ങളില്‍ നിന്നുള്ള 239 ശാസ്ത്രജ്ഞന്മാര്‍ ഡബ്ല്യുഎച്ച്‌ഒയ്ക്ക് തുറന്ന കത്തയച്ചതിനെ തുടര്‍ന്നാണ് ലോകാരോഗ്യ സംഘടന ഇക്കാര്യം സാമ്മതിച്ചത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ദില്ലി സ്‌ഫോടനം: കാര്‍ ഓടിച്ചത് ഉമര്‍ മുഹമ്മദ്, ഫരീദാബാദ് ഭീകര സംഘത്തിലെ പോലീസ് തിരയുന്ന വ്യക്തി

ദില്ലി സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി; യുഎപിഎ വകുപ്പുകള്‍ ചുമത്തി കേസ്

ബോളിവുഡ് താരം ധര്‍മേന്ദ്ര ഗുരുതരാവസ്ഥയില്‍; വെന്റിലേറ്ററിലേക്ക് മാറ്റി

Delhi Red Fort Blast: ഡൽഹിയിൽ വൻ സ്ഫോടനം, 9 പേർ മരിച്ചതായി റിപ്പോർട്ട്, മരണസംഖ്യ ഉയർന്നേക്കാം

അടുത്ത ലേഖനം
Show comments