വിവാഹത്തിനായി ഒരുങ്ങാൻ നിതംബത്തിന്റെ വലിപ്പം കൂട്ടാൻ ശസ്ത്രിയ നടത്തിയ യുവതിയ്ക്ക് ധാരുണാന്ത്യം. യുകെ സ്വദേശിനിയായ മെലീസയാണ് ശസ്ത്രക്രിയക്കിടെ മരണപ്പെട്ടത്. പങ്കാളിയായ സ്കൈ ബർച്ചുമായി വിവാഹം നടക്കാനിരിക്കെ യുവതി അപകടകരമായ ശസ്ത്രക്രിയയ്ക്ക് വിധേയയാവുകയായിരുന്നു.
ബട്ട് ലിഫ്റ്റ് സർജറിയ്ക്കാണ് യുവതി വിധേയയായത്. ശരീരത്തിലെ ഏതെങ്കിലും ഭാഗത്തുനിന്നും നിതംബത്തിലേക്ക് കൊഴുപ്പ് കുത്തിവയ്ക്കുന്ന സർജറിയാണ് ഇത്. അപകടകരമായ ശത്രക്രിയ എന്നാണ് ഇത് അറിയപ്പെടാറുള്ളത് തന്നെ പലപ്പോഴും ശത്രക്രിയയ്ക്ക് ശേഷം നിതംബത്തിൽ മുറിവുകൾ ഉണ്ടായി ഗുരുതരമായ അവസ്ഥകൾ ഉണ്ടാവാറുണ്ട് എന്നതിനാലാണ് ഇത്.
എന്നാൽ യുവതി ശസ്ത്രക്രിയ പൂർത്തിയാവുന്നതിന് മുൻപ് തന്നെ മരണപ്പെട്ടു. സർജറിക്കിടെ ശ്വാസകോശത്തിലെ പൾമണറി ധമാനികളിൽ ഒന്നിൽ ബ്ലോക്ക് ഉണ്ടായതാണ് മരണത്തിന് കാരണമായത്.