Webdunia - Bharat's app for daily news and videos

Install App

ഉറങ്ങുന്നതിനിടെ യുവതിയെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചു; 7.15 കോടി യുവാവ് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

നോര്‍വെ സ്വദേശിയായ ആണ്‍സുഹൃത്താണ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്.

റെയ്‌നാ തോമസ്
ബുധന്‍, 12 ഫെബ്രുവരി 2020 (13:58 IST)
പെണ്‍സുഹൃത്തിനെ ലൈംഗികമായി പീഡിപ്പിച്ച യുവാവ്  7.15 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച്‌ അയര്‍ലന്‍ഡ് കോടതി. ഡബ്ലിന്‍ സ്വദേശിയായ യുവതിക്കാണ് ഇത്രയുംതുക നഷ്ടപരിഹാരം നല്‍കാന്‍ കോടതിയുടെ ഉത്തരവ്. നോര്‍വെ സ്വദേശിയായ ആണ്‍സുഹൃത്താണ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്.
 
നിരന്തരമായ ലൈംഗിക പീഡനത്തിന് ശേഷം യുവതി മാനസികമായി തളര്‍ന്നെന്നും മാനസികപ്രശ്‌നങ്ങള്‍ നേരിടുകയാണെന്നുമുള്ള വാദം കോടതി അംഗീകരിച്ചു. പീഡനത്തിന് ശേഷം എവിടെപ്പോയാലും താന്‍ സുരക്ഷിതയല്ലെന്ന ചിന്തയാണെന്ന് യുവതി കോടതിയില്‍ പറഞ്ഞിരുന്നു. നേരത്തെ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതും കോടതിയെ അറിയിച്ചു. വിചാരണയില്‍ ഹാജരായ മനശാസ്ത്ര വിദഗ്ധനും യുവതിയുടെ മാനസികനിലയെക്കുറിച്ച്‌ കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതെല്ലാം വിശദമായി കേട്ടശേഷമാണ് നഷ്ടപരിഹാരം വിധിച്ചത്.
 
സംഭവത്തില്‍ യുവതിയുടെ ആണ്‍സുഹൃത്തായിരുന്ന നോര്‍വെ സ്വദേശിക്ക് നേരത്തെ ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇത് പിന്നീട് 15 മാസമായി കുറച്ചു. പ്രതിയും യുവതിയും തമ്മില്‍ അടുപ്പത്തിലായിരുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. താന്‍ ഉറങ്ങുന്നതിനിടെ പലപ്പോഴും ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും അതിക്രമം നടത്തിയെന്നുമായിരുന്നു യുവതിയുടെ പരാതി. മോശമായരീതിയില്‍ യുവതിയെ ഉപദ്രവിച്ചതായും ലൈംഗിക അതിക്രമം നടത്തിയതായും പ്രതിയും കോടതിയില്‍ സമ്മതിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച 65 കാരന് ജീവപര്യന്തം തടവ്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments