Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്റാർട്ടിക്കയും കൊവിഡിന്റെ പിടിയിൽ: 36 പേർക്ക് രോഗം

അന്റാർട്ടിക്കയും കൊവിഡിന്റെ പിടിയിൽ: 36 പേർക്ക് രോഗം
, ബുധന്‍, 23 ഡിസം‌ബര്‍ 2020 (12:10 IST)
ഒടുവിൽ അന്റാർട്ടികയിലും കൊവിഡ് 19 സ്ഥിരീകരിച്ചു. ചിലിയൻ റിസർച്ച് ബേസിലെ 36 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 26 പേര്‍ ചിലിയന്‍ സൈനികരും 10 പേര്‍ അറ്റകുറ്റപണികള്‍ ചെയ്യുന്ന തൊഴിലാളികളുമാണ്.
 
ഭൂഖണ്ഡത്തിൽ സ്ഥിരതാമസക്കാരായി ആരും തന്നെയില്ലെങ്കിലും ഗവേഷകരും മറ്റ് സന്ദർശകരും ഇവിടെ താമസിക്കുന്നത് പതിവാണ്. ഇത്തരത്തിൽ ചിലിയൻ റിസർച്ച് ബേസിൽ എത്തിയവർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.  അതേസമയം കോവിഡ് ബാധിതരെ ചിലിയിലെ പുന്ത അരെനാസിലേക്ക് മാറ്റി പാര്‍പ്പിച്ചു. ഇവരുടെ നില തൃപ്തികരമാണ്. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഏക ഭൂഖണ്ഡമായിരുന്നു അന്റാർട്ടിക്ക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കൃഷ്ണാ നീയെന്നെയറിയില്ല': സുഗതകുമാരി ടീച്ചര്‍ക്ക് മലയാളത്തിന്റെ വിട