Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് 19: ലോകത്ത് മരണങ്ങൾ 18,000 കടന്നു, ഇറ്റലിയിലും സ്പെയിനിലും മരണങ്ങൾ തുടരുന്നു

കൊവിഡ് 19: ലോകത്ത് മരണങ്ങൾ 18,000 കടന്നു, ഇറ്റലിയിലും സ്പെയിനിലും മരണങ്ങൾ തുടരുന്നു

അഭിറാം മനോഹർ

, ബുധന്‍, 25 മാര്‍ച്ച് 2020 (07:37 IST)
ലോകത്ത് കൊറോണ വൈറസ് ബാധിച്ചിട്ടുള്ള മരണം 18,000 കടന്നു. ഇതുവരെ നാല് ലക്ഷത്തിലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചൈന, ഇറ്റലി, സ്പെയിൻ,ഇറാൻ എന്നീ രാജ്യങ്ങളിൽ മരണസംഖ്യ രണ്ടായിരം കടന്നു.കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഒരു ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.യൂറോപ്പിന് പുറമേ അമേരിക്കയിലും കൊവിഡ് 19 രോഗബാധ ശക്തമായിരിക്കുകയാണ്. ഇന്നലെ അമേരിക്കയിൽ മാത്രം 9,200 കേസുകളും 132 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു.ഇതുവരെയായി 53,000 ലധികം കേസുകളിൽ നിന്നായി 650 ആളുകൾ അമേരിക്കയിൽ മരിച്ചിട്ടുണ്ട്.
 
ഇറ്റലിയിൽ ഇന്നലെ മാത്രം 743 മരണമാണ് റിപ്പോർട്ട് ചെയ്‌തത്.സ്പെയിനിൽ 680 മരണങ്ങളും ഇന്നലെ രേഖപ്പെടുത്തി. ഇതോടെ ഇറ്റലിയിൽ മാത്രം മരണസംഖ്യ 6,800 കടന്നു. സ്പെയിനിൽ മരണസംഖ്യ 2900 കടന്നു.ഫ്രാൻസിലും മരണസംഖ്യ ആയിരം കടന്നു.അമേരിക്കയിലെ ജനങ്ങളിൽ പകുതിയും ഇപ്പോൾ നിർബന്ധിത ഗാർഹിക വാസത്തിലാണ്.ബ്രിട്ടണിൽ ആറര കോടി ജനങ്ങളാണ് വീടുകൾക്കുള്ളിലുള്ളത്.ബ്രിട്ടന്റെ ചരിത്രത്തിലെ വലിയ പ്രതിസന്ധിയെന്നാണ് സാഹചര്യത്തെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വിശേഷിപ്പിച്ചത്. ആദ്യ ഘട്ടത്തിൽ ആൾക്കൂട്ടങ്ങളെ തടയുന്നതിൽ പരാജയപ്പെട്ട മലേഷ്യയിലും ഇന്തോനേഷ്യയിലും രോഗം പടർന്നു പിടിക്കുകയാണ്.പാകിസ്ഥാനില്‍ രോഗികളുടെ എണ്ണം ആയിരത്തോട് അടുത്തു. ഇതിനിടെ രോഗത്തില്‍ നിന്ന് കരകയറിയ ചൈന രോഗം ആദ്യം രേഖപ്പെടുത്തിയ സ്ഥലങ്ങളിലൊന്നായ ഹുബെയ് പ്രവിശ്യയിലെ യാത്രാ നിയന്ത്രണം നീക്കി.ഘാനിലെ നിയന്ത്രണങ്ങൾ ഏപ്രിൽ ആദ്യം വരെ തുടരും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് 19: തമിഴ്‌നാട്ടിൽ ആദ്യ മരണം, രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 562 ആയി