Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് 19: മരണം 1,34,354, രോഗബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു

കൊവിഡ് 19: മരണം 1,34,354, രോഗബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു
, വ്യാഴം, 16 ഏപ്രില്‍ 2020 (09:06 IST)
ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,34,354 ആയി. ലോകാത്താകമാനം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20 ലക്ഷം കടന്നു. അഞ്ച് ലക്ഷം പേർക്ക് രോഗം ഭേതമായി. ഏറ്റവും കൂടുതല്‍ രോഗബാധിതരും മരണവും അമേരിക്കയിലാണ്. 28,529 പേരാണ് രോഗ ബാധയെ തുടർന്ന് അമേരിക്കയിൽ മരിച്ചത്. 
 
ബുധനാഴ്ച മാത്രം 2,459 പേർക്ക് ജീവൻ നഷ്ടമായി, 6,37,359 പേർക്കാണ് അമേരിക്കയിൽ മാത്രം രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം അമേരിക്ക കോവിഡ് വ്യാപനത്തിന്റെ അതിതിവ്ര ഘട്ടം പിന്നിട്ടു എന്നും ചില സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ പിൻവലിയ്ക്കും എന്നും ഡോണാൾഡ് ട്രംപ് വ്യക്തമാക്കി. ഇറ്റലിയില്‍ മരണം 21,600 കവിഞ്ഞു. സ്പെയിനിൽ 18,812 പേർക്ക് വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായി. ബ്രിട്ടണില്‍ മരണസംഖ്യ 13,000 കടന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

16 ദിവസമായി ഒരു കൊവിഡ് 19 പൊസിറ്റീവ് കേസുപോലുമില്ല, വയനാടിനെ കുറിച്ച് അഭിമാനം തോന്നുന്നു: രാഹുൽ ഗാന്ധി