Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുവൈത്തില്‍ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 1041 പേര്‍ക്ക്; 325 പേര്‍ ഇന്ത്യക്കാര്‍

കുവൈത്തില്‍ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 1041 പേര്‍ക്ക്; 325 പേര്‍ ഇന്ത്യക്കാര്‍

ശ്രീനു എസ്

, വ്യാഴം, 21 മെയ് 2020 (20:22 IST)
കുവൈത്തില്‍ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 1041 പേര്‍ക്ക്. ഇതില്‍ 325 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 18609 ആയി. ഇവരില്‍ 5992 പേര്‍ ഇന്ത്യാക്കാരാണ്.
 
കുവൈത്തിലെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 129 ആയി. ആരോഗ്യ മേഖ തിരിച്ചുള്ള കണക്കുകള്‍ പ്രകാരം ഫര്‍വ്വാനിയയില്‍ നിന്നും 383 പേര്‍ക്കും അഹമദിയില്‍ 275 പേര്‍ക്കും, ഹവല്ലിയില്‍ 173 ഉം കേപിറ്റല്‍ ഗവര്‍ണറേറ്റില്‍ 107 പേര്‍ക്കും, ജഹറയില്‍ നിന്നും 103 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടത്.ഇതില്‍ കുവൈത്ത് സ്വദേശികള്‍ 211ഉം ഈജിപ്ത്റ്റ് പൗരന്മാര്‍ 177ഉം ബംഗ്ലാദേശ് പൗരന്മാര്‍ 138ഉം മറ്റുള്ളവര്‍ വിവിധ രാജ്യങളില്‍ നിന്നുള്ളവരാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉംപുൺ ചുഴലിക്കാറ്റിൽ പശ്ചിമബംഗാളിൽ 72 മരണം, സഹായം അഭ്യർത്ഥിച്ച് മമത, ദുരന്തബാധിതർക്കൊപ്പമെന്ന് മോദി