Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോവിഡ് അഞ്ചാം തരംഗവും റിപ്പോര്‍ട്ട് ചെയ്തു! കാരണം ഡെല്‍റ്റ വകഭേദം; ആശങ്ക

കോവിഡ് അഞ്ചാം തരംഗവും റിപ്പോര്‍ട്ട് ചെയ്തു! കാരണം ഡെല്‍റ്റ വകഭേദം; ആശങ്ക
, തിങ്കള്‍, 5 ജൂലൈ 2021 (09:54 IST)
ലോകത്ത് കോവിഡ് അഞ്ചാം തരംഗവും റിപ്പോര്‍ട്ട് ചെയ്തു. ഇറാനാണ് അഞ്ചാം തരംഗത്തിന്റെ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. ഡെല്‍റ്റ വകഭേദം കാരണമാണ് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി പറഞ്ഞു. രാജ്യത്തുടനീളം അഞ്ചാം തരംഗത്തിന്റെ ഭീഷണിയുണ്ട്. രോഗികളുടെ എണ്ണം അതിവേഗം ഉയരുന്നു. പൊതുജനം കൂടുതല്‍ ജാഗ്രത പാലിക്കണം. ഇത് അഞ്ചാം തരംഗത്തിന്റെ ലക്ഷണമാണെന്നും ഇറാന്‍ പ്രസിഡന്റ് പറഞ്ഞു. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ കോവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണി മുന്നില്‍ കാണുന്നതിനിടെയാണ് ഇറാനില്‍ നിന്ന് അഞ്ചാം തരംഗത്തിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാലികയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: അയല്‍ക്കാരന്‍ അറസ്റ്റില്‍