കാസർഗോട്ടെ കോവിഡ് ബാധിതൻ രക്തദാനം നടത്തി, യാത്രകളിൽ ആകെ ദുരൂഹത, സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിൽ വെല്ലുവിളി

Webdunia
ശനി, 21 മാര്‍ച്ച് 2020 (17:09 IST)
കാസർകോട് കോവിഡ് 19 സ്ഥിരീകരിച്ച എരിയാൽ സ്വദേശിയുടെ യാത്രകളും സമ്പർക്ക പട്ടികയും തയ്യാറാക്കാനാവാതെ ബുദ്ധിമുട്ടുകയാണ് ജില്ല ഭാരണകൂടം, കാര്യങ്ങൾ തുറന്നുപറയാൻ രോഗബാധിതൻ തയ്യാറാവുന്നില്ല എന്നതാണ് ജില്ല ഭരണകൂടത്തെ കുഴയ്ക്കുന്നത്. അതിനാൽ രോഗിയുമായി സമ്പർക്കം പുലർത്തിയവരുടെ പട്ടിക തയ്യാറാക്കുന്ന പ്രവർത്തികളിൽ പ്രതിസന്ധി നേരിടുകയാണ്. 
 
ഇയാൾ മഗളുരുവിൽ പോയി രക്തദാനം നടത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്. മൂവായിരത്തോളം പേരുമായി സമ്പർക്കം ഉണ്ടായിട്ടുണ്ടാവാം എന്നാന് പ്രാഥമിക നിഗമനം. രോഗബാധിതൻ കണ്ണൂർ. തളിപ്പറമ്പിലെ ഒരു മരണവീട്ടിൽ എത്തിയതായും സൂചനയുണ്ട്. ഇയാളുമായി അടുത്ത് സമ്പർക്കം പുലർത്തിയ 20 പേർ കണ്ണൂരില്‍ നിരീക്ഷണത്തിലാണ്. എന്നാൽ രോഗനാധിതൻ എവിടെയെല്ലം സന്ദർശനം നടത്തി എന്നതിനെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. കാര്യത്തിന്റെ ഗൗരവം പറഞ്ഞുമനസിലാക്കിയിട്ടും ഇയാൾ പല കാാര്യങ്ങളും മറച്ചുവക്കുന്നതായാണ് ജില്ല ഭാരണകൂടത്തിന്റെ  അക്ഷേപം. 
 
ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രൈമറി കോൺടാക്ടുകൾ കണ്ടെത്താൻ ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂരിലെ പോയതായി സൂചന ലഭിച്ചത്. തുടർന്ന് കണ്ണൂർ ഡിഎംഒയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഇരുപത് പ്രൈമറി കോൺടാക്ടുകൾ കണ്ടെത്തി നിരീക്ഷണത്തിൽ ആക്കുകയായിരുന്നു. പ്രൈമറി കോൺടാക്ടുകളുടെ എണ്ണം ഇനിയും വർധിക്കാം എന്നാണ് അരോഗ്യ പ്രവർത്തകർ പറയുന്നത്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡ്രൈവര്‍ ജെയ്മോന്‍ ജോസഫിനെ പിന്തുണച്ചു യുഡിഎഫ്; കെഎസ്ആര്‍ടിസിയെ തകര്‍ക്കാന്‍ നോക്കുന്ന യൂണിയന് അഭിനന്ദനങ്ങളെന്ന് പരിഹസിച്ച് മന്ത്രി

കേരളത്തില്‍ ജനിതക വൈകല്യങ്ങളുള്ള നവജാതശിശുക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു, ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്

മൂക്കിന് പരിക്കേറ്റ ഷാഫി പറമ്പിലിനെ പരിഹസിക്കുന്ന പരസ്യം മില്‍മ പിന്‍വലിച്ചു

മഴയ്‌ക്കൊപ്പം ഇടിമിന്നലിനു സാധ്യത; ജാഗ്രത വേണം

ഈ ചതി വേണ്ടായിരുന്നു, ദീപാവലിക്ക് തൊട്ടുമുൻപ് ഐആർസിടിസി വെബ്സൈറ്റും ആപ്പും പ്രവർത്തനരഹിതമായി

അടുത്ത ലേഖനം
Show comments