ഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് രാമഗുണ്ടത്തിലേക്കുള്ള എപി സമ്പർക്ക് ക്രാന്തി എക്‌സ്‌പ്രസില്‍ യാത്ര ചെയ്ത എട്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മിനിസ്ട്രി ഓഫ് റെയിൽവേയ്സ് ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് 13നാണ് ഇവര്‍ ട്രെയിനിൽ യാത്ര ചെയ്തത്. ഇന്നലെ ഇവര്‍ക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് റെയില്‍വേ നിർദേശം നൽകിയിട്ടുണ്ട്.
മുംബയ്-ജബല്‍പൂര്‍ ഗോഡന്‍ എക്‌സ്‌പ്രസില്‍ മാര്‍ച്ച് 16ന് രോഗബാധിതരായ നാല് പേര്‍ ബി1 കോച്ചില്‍ സഞ്ചരിച്ചതായും ട്വിറ്ററിലൂടെ തന്നെ റെയില്‍വേ മന്ത്രാലയം അറിയിച്ചു. ഇവര്‍ ദുബായില്‍ നിന്ന് കഴിഞ്ഞയാഴ്ച നാട്ടിലെത്തിയവരാണ്. അതേസമയം ജനത കർഫ്യൂവിന്റെ ഭാഗമായി ഇന്ന് അർധരാത്രിയോടെ ട്രെയ്ൻ സർവീസുകൾ നിർത്തിവയ്ക്കും. മുംബൈ ചെന്നൈ നഗരങ്ങളിലെ ഉൾപ്പടെ സബർബൻ ട്രെയിൻ അർവീസുകളും വെട്ടിച്ചുരുക്കും. ജനതാ കർഫ്യൂവിനെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നളെ സംസ്ഥാനത്ത് കെഎസ്ആർടിസിയും കൊച്ചി മെട്രോയും സർവീസ് നടത്തില്ല.