ആശങ്കയിലാക്കി പുതിയ കോവിഡ് കണക്കുകള്‍. കഴിഞ്ഞ 28 ദിവസത്തിനിടെ 8.50 ലക്ഷം ആളുകള്‍ക്കാണ് പുതിയതരം കോവിഡ് വകഭേദം കണ്ടെത്തിയത്. Gen.1, PA.2.86 എന്നീ പുതിയ വകഭേദങ്ങളാണ് 8.50 ലക്ഷം ആളുകളില്‍ സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 17 വരെയുള്ള കണക്കാണ് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്തത്.
ഇതുവരെ ലോകത്ത് ആകെ 1.18 ലക്ഷം ആളുകളാണ് ചികിത്സയിലുള്ളത്. മൂവായിരത്തിലധികം പേര്‍ മരണപെടുകയും ചെയ്യുന്നു. കോവിഡ് തരംഗം ഉണ്ടാവാതിരിക്കാന്‍ മുന്‍കരുതലുകളാണ് വേണ്ടത്. കേരളത്തില്‍ ഉള്‍പ്പെടെ പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി.