Webdunia - Bharat's app for daily news and videos

Install App

ഒളിംപിക്‌സിനു എത്തിയ നാല്‍പ്പതിലേറെ അത്‌ലറ്റുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് റിപ്പോര്‍ട്ട്

കോവിഡ് ഇപ്പോഴും പടരുന്നുണ്ടെന്നും ആഗോള തലത്തില്‍ ജാഗ്രത തുടരണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി

രേണുക വേണു
ചൊവ്വ, 6 ഓഗസ്റ്റ് 2024 (20:26 IST)
പാരീസ് ഒളിംപിക്‌സ് വേദിയില്‍ കോവിഡ് പടരുന്നതായി റിപ്പോര്‍ട്ട്. ഒളിംപിക്‌സിനു എത്തിയ നാല്‍പ്പതിലേറെ അത്‌ലറ്റുകള്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചെന്നാണ് വാര്‍ത്തകള്‍. ആഗോള തലത്തില്‍ വീണ്ടും കോവിഡ് കേസുകള്‍ ഉയരാന്‍ ഒളിംപിക്‌സ് കാരണമാകുമോ എന്ന സംശയം ലോകാരോഗ്യ സംഘടനയും പ്രകടിപ്പിച്ചു. 
 
കോവിഡ് ഇപ്പോഴും പടരുന്നുണ്ടെന്നും ആഗോള തലത്തില്‍ ജാഗ്രത തുടരണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ഓസ്‌ട്രേലിയയുടെ നീന്തല്‍ താരം ലാനി പാലിസ്റ്റര്‍ ഉള്‍പ്പെടെ ഒട്ടേറെ താരങ്ങള്‍ക്കു നേരത്തെ കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഒളിംപിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങിനു മുന്‍പ് ഓസ്‌ട്രേലിയയുടെ വനിതാ വാട്ടര്‍പോളോ താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചിരുന്നു.
 
കഴിഞ്ഞ ഏതാനും ആഴ്ചകളായി ആഗോള തലത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്നുണ്ട്. ഒളിംപിക്‌സ് വേദിയില്‍ കോവിഡ് പടരുന്നതില്‍ ആശ്ചര്യമില്ല. ലോകത്ത് പലയിടത്തും കോവിഡ് ഇപ്പോഴും അതിവേഗം പ്രചരിക്കുന്നുണ്ട്. എല്ലാ രാജ്യങ്ങളും ഇക്കാര്യത്തില്‍ ശ്രദ്ധ തുടരണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാന്‍ യോഗ്യന്‍ പിണറായി മാത്രം; സര്‍ക്കാരിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

'30 പേഴ്‌സണൽ സ്റ്റാഫിനും സാലറി കൊടുക്കണമെന്ന് പറയുന്ന താരങ്ങളെ ഒഴിവാക്കുക'; തുറന്നടിച്ച് രഞ്ജിത്ത് ശങ്കർ

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

കെഎസ്ആര്‍ടിസിയുടെ പുതിയ സ്ലീപ്പര്‍ ബസ് ആദ്യ സര്‍വീസിന് മുമ്പ് അപകടത്തില്‍പ്പെട്ടു; ബസിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും തകര്‍ന്നു

സുമയ്യയുടെ നെഞ്ചില്‍ അവശേഷിക്കുന്ന ഗൈഡ് വയര്‍ പുറത്തെടുക്കില്ല, അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി മെഡിക്കല്‍ ബോര്‍ഡ്

കുവൈറ്റ് ബാങ്കിനെ പറ്റിച്ച് 806 പേർ അധികവും മലയാളികൾ, ലോൺ കൊടുത്ത് ബാങ്കിന് നഷ്ടമായത് 210 കോടി!

പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; തെക്കന്‍ ജില്ലകളില്‍ വ്യാപകമഴ

ഇസ്രായേൽ വെസ്റ്റ് ബാങ്കിൽ തൊടില്ലെന്ന് മുസ്ലീം നേതാക്കളോട് ട്രംപ്, ജൂത കുടിയേറ്റം വ്യാപിപ്പിക്കുമെന്ന് നെതന്യാഹു

അടുത്ത ലേഖനം
Show comments