Publish Date: Tue, 06 Aug 2024 (14:49 IST)
Updated Date: Tue, 06 Aug 2024 (15:10 IST)
ഇറാക്കിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ 5 സൈനികര്‍ക്ക് പരിക്ക്. ഹമാസ് ഹിസ്ബുല്ല നേതാക്കളുടെ കൊലപാതകത്തിന് പിന്നാലെയാണ് ആക്രമണം. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഇറാന്റെ പിന്തുണയോടെയാണ് ഭീകരവാദികള്‍ ആക്രമണം നടത്തിയതെന്നാണ് അമേരിക്കയുടെ ആരോപണം. പടിഞ്ഞാറന്‍ ഇറാക്കിലെ വ്യോമ താവളത്തിലാണ് ആക്രമണം ഉണ്ടായത്.
ഇസ്രായേലിനെ പിന്തുണയ്ക്കുന്നതിനാല്‍ ഹനീയയുടെ കൊലപാതകത്തില്‍ നിന്നുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് അമേരിക്കയ്ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് നേരത്തെ തന്നെ ഇറാന്‍ വ്യക്തമാക്കിയിരുന്നു.