ഭയപ്പെടുത്തി ചൈനയില്‍ നിന്നുള്ള കോവിഡ് വാര്‍ത്ത; മൂന്ന് മാസത്തിനുള്ളില്‍ 60 ശതമാനം പേര്‍ക്ക് രോഗം സ്ഥിരീകരിക്കാന്‍ സാധ്യത
ആശുപത്രികളില്‍ കോവിഡ് ബാധിതരാല്‍ നിറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍
ചൈനയില്‍ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനു പിന്നാലെയാണ് കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ ആശങ്കാജനകമായ വര്‍ധന. മൂന്ന് മാസത്തിനുള്ളില്‍ ചൈനയിലെ 60 ശതമാനം ജനങ്ങളെയും ആഗോള തലത്തില്‍ 10 ശതമാനം ജനങ്ങളെയും കോവിഡ് ബാധിച്ചേക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
ആശുപത്രികളില്‍ കോവിഡ് ബാധിതരാല്‍ നിറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ 19-നും 23-നും ഇടയില്‍ നാല് കോവിഡ് മരണം മല്ലാതെ മറ്റു കോവിഡ് മരണങ്ങളൊന്നും ചൈനയില്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍, ബെയ്ജിങ്ങില്‍ കോവിഡ് മൂലം മരിക്കുന്നവരെ സംസ്‌കരിക്കുന്ന ശ്മശാനത്തില്‍ മൃതശരീരങ്ങള്‍ നിറഞ്ഞിരിക്കുകയാണെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അടുത്ത 90 ദിവസത്തിനുള്ളില്‍ ചൈനയിലെ 60 ശതമാനവും ആഗോളതലത്തില്‍ 10 ശതമാനവും ആളുകളെ കോവിഡ് ബാധിച്ചേക്കാമെന്നും നിരവധി പേര്‍ക്ക് ജീവഹാനി സംഭവിക്കാമെന്നും പകര്‍ച്ചവ്യാധി വിദഗ്ധനും ഹെല്‍ത്ത് ഇക്കോണമിസ്റ്റുമായ അമേരിക്കന്‍ ഗവേഷകന്‍ എറിക് ഫീഗല്‍-ഡിങ് ആണ് പറഞ്ഞത്.