ചൈനയെ പിടിവിടാതെ കൊറോണ. ബെയ്ജിങ്ങില്‍ ഇന്നും പകുതിയിലധികം കടകള്‍ അടഞ്ഞു കിടക്കുന്നു. പുതിയതായി ആയിരക്കണക്കിന് ആളുകള്‍ക്കാണ് കൊറോണ ബാധിച്ചിട്ടുള്ളത്. കര്‍ശനമായ കൊറോണ നിയന്ത്രണങ്ങളാണ് ചൈന നടപ്പിലാക്കിയിരുന്നത്. എന്നാല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ കൊറോണ കേസുകള്‍ വീണ്ടും വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. കേസുകള്‍ വര്‍ധിക്കുന്ന പ്രദേശങ്ങളില്‍ പോലീസിനെ ഉപയോഗിച്ച് കര്‍ശന ലോക്ക് ഡൗണ്‍ നടപ്പിലാക്കുകയായിരുന്നു ചൈന.
കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. പ്രതിഷേധം കടുത്തതോടെ ചൈനീസ് ഭരണകൂടം നിയന്ത്രണങ്ങള്‍ നിര്‍ത്തലാക്കുകയായിരുന്നു. പിന്നാലെ രോഗവ്യാപനം രൂക്ഷമായി വീണ്ടും കടകള്‍ അടച്ചു പൂട്ടാന്‍ ജനം നിര്‍ബന്ധിതരായത്.