ലോക ജനജീവിതം തകിടം മറിച്ച കോവിഡ് മഹാമാരിയുടെ അവസാനം വിദൂരമല്ലെന്ന് ലോകാരോഗ്യ സംഘടന. മാരത്തണ്‍ ഓട്ടത്തിന്റെ ഫിനിഷിംഗ് ലൈനിലേക്ക് ലോകരാജ്യങ്ങള്‍ അടുത്തുകൊണ്ടിരിക്കുകയാണെന്നാണ് ലോക ആരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനം ഗബ്രിയോസിസ് പറഞ്ഞു. എന്നാല്‍ഇതുവരെയും ലക്ഷ്യം കൈവരിച്ചു എന്ന് പറയാറായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചയിലെ കണക്കനുസരിച്ച് പുതിയ കേസുകള്‍ 28 ശതമാനത്തിലേക്ക് കുറഞ്ഞതായി സംഘടനയുടെ റിപ്പോര്‍ട്ട് പറയുന്നു. ഇത് മുന്നത്തെ ആഴ്ചയേക്കാള്‍ 12ശതമാനത്തിന്റെ കുറവാണ് കാട്ടുന്നത്.