Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ്19; മരണം 9000, രോഗബാധിതർ രണ്ടു ലക്ഷത്തിലധികം, വിറങ്ങലിൽച്ച് ഇറ്റലിയും യൂറോപ്പും

കൊവിഡ്19; മരണം 9000, രോഗബാധിതർ രണ്ടു ലക്ഷത്തിലധികം, വിറങ്ങലിൽച്ച് ഇറ്റലിയും യൂറോപ്പും

ചിപ്പി പീലിപ്പോസ്

, വ്യാഴം, 19 മാര്‍ച്ച് 2020 (11:32 IST)
ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 8969 ആയി ഉയർന്നു. 475 പേരാണ് ഇറ്റലിയിൽ ഒറ്റദിവസം കൊണ്ട് മരിച്ചത്. ലോകത്താകമാനം കൊറോണ ബാധിച്ചവരുടെ എണ്ണം 219,345 ആണ്. രോഗം ഭേദമായവരുടെ എണ്ണം 85,745 നിലവില്‍ രോഗബാധയുള്ളത് 124,631 പേര്‍ക്കാണ്. ഇതില്‍ 117,817 പേരുടെ നില തൃപ്തികരമാണ്. 6,814 പേരുടെ നില ഗുരുതരമാണ്.
 
കൊവിഡിൽ വിറങ്ങലിച്ച് നിൽക്കുകയാണ് യൂറോപ്പും ഇറ്റലിയും. ഇരുപ്പതിനാല് മണിക്കൂറിനുള്ളിൽ 475പേരാണ് ഇറ്റലിയിൽ മരിച്ചത്. ഇതോടെ, ഇറ്റലിയിൽ ആകെ മരണം 2978 ആയി. നിലവിൽ ചൈനയ്ക്ക് പുറത്ത് റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് മരണങ്ങളിൽ പകുതിയിലേറെയും ഇറ്റലിയിലാണ്. ഫ്രാൻസിൽ കൊവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു. ഇന്നലെ മാത്രം 89പേർ മരിച്ചു.
 
2008ലെ സാമ്പത്തിക പ്രതിസന്ധിയെക്കാൾ വലിയ ആഘാതമാണ് തൊഴിൽമേഖലയിൽ കൊവിഡ് സൃഷ്ടിക്കുകയെന്ന് അന്താരാഷ്ട്ര തൊഴിൽ സംഘടന മുന്നറിയിപ്പ് നൽകി. ന്ത്യയിൽ ഇതുവരെ 151 പേർക്കാണ് കൊവിഡ് 19 ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 15 പേരാണ് രോഗവിമുക്തരായി തിരിച്ച് വീടുകളിലേക്ക് മടങ്ങിയിട്ടുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുഎഇയിൽ ഇന്ന് ഉച്ച മുതൽ താമസവിസക്കാർക്ക് പ്രവേശനവിലക്ക്