Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്രിസ്റ്റ്യാനോ - 'യു ആർ ദ ബെസ്റ്റ്'

റോണോ ഫുട്‌ബോള്‍ ലോകത്തിന്റെ നെറുകയില്‍

ക്രിസ്റ്റ്യാനോ - 'യു ആർ ദ ബെസ്റ്റ്'
സൂറിക് , ചൊവ്വ, 10 ജനുവരി 2017 (08:07 IST)
രാജ്യാന്തര ഫുട്ബാള്‍ ഫെഡറേഷന്‍ (ഫിഫ) സമ്മാനിക്കുന്ന 2016 മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്കാരം റയൽ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കി. ലയണല്‍ മെസ്സി, അന്‍റൊയിന്‍ ഗ്രീസ്മാന്‍ എന്നിവരെ പിന്തള്ളിയാണ് ഈ 31കാരന്റെ നേട്ടം.
 
സൂറിക്കിലെ ഫിഫ ആസ്ഥാനത്ത് ഇന്ത്യന്‍സമയം രാത്രി 11നാണ് പുരസ്കാര പ്രഖ്യാപനചടങ്ങുകള്‍ നടന്നത്. വോട്ടെടുപ്പില്‍ മെസി രണ്ടാമതും ഗ്രീസ്മാന്‍ മൂന്നാമതുമായി. അന്തിമപട്ടികയില്‍ ഇടം ലഭിച്ചെങ്കിലും മികച്ച താരമാകാന്‍ സാധ്യതയില്ലെന്ന ഉറപ്പിച്ചതോടെ സൂറിച്ചിലേക്ക് വരാതെ മെസി ബാഴ്‌സലോണ ടീമിനൊപ്പം തങ്ങി.
 
2010 മുതല്‍ 2015 വരെ ഫ്രഞ്ച് മാഗസിനായ ബാലണ്‍ഡി ഓറുമായി സഹകരിച്ച് ‘ഫിഫ ബാലണ്‍ഡി ഓറായി’ നല്‍കിയ ലോക ഫുട്ബാളര്‍ പുരസ്കാരമാണ് ഇക്കുറി പഴയപടിയായി ഫിഫ ഒറ്റക്ക് സമ്മാനിക്കുന്നത്. 1991 മുതല്‍ 2009 വരെ നല്‍കിയ അതേ മാതൃകയിലേക്കുള്ള മടക്കം.
 
പോര്‍ച്ചുഗലിന് യൂറോ കപ്പും റയലിന് യുവേഫ് ചാമ്പ്യന്‍സ് ലീഗും നേടികൊടുത്ത കളിമികവാണ് ക്രിസ്റ്റ്യാനോയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഇത് നാലാം തവണയാണ് ക്രിസ്റ്റ്യാനോ ഫിഫ പുരസ്‌കാരം സ്വന്തമാക്കുന്നത്. ഏറെ സന്തോഷിക്കുന്നുവെന്നും കുടുംബത്തിനും സുഹൃത്തുക്കൾക്കും ടീമിനും ഈ നേട്ടം സമ്മാനിക്കുന്നുവെന്ന് ക്രിസ്റ്റ്യാനോ പ്രതികരിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചീഫ് സെക്രട്ടറി സൂപ്പർ മുഖ്യമന്ത്രിയോ? എല്ലാവരേയും അമ്പരപ്പിച്ച് പിണറായി വിജയൻ