Webdunia - Bharat's app for daily news and videos

Install App

ഡൊണാള്‍ഡ് ട്രംപിന് ‘നടുവിരല്‍ നമസ്‌കാരം’ നല്‍കി; പിന്നീട് യുവതിക്ക് സംഭവിച്ചത്...

ട്രം​പി​ന് നേ​രെ അ​ശ്ലീ​ല ആ​ഗ്യം; യു​വ​തി​യു​ടെ പണി പോ​യി

Webdunia
ചൊവ്വ, 7 നവം‌ബര്‍ 2017 (10:25 IST)
യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഹനവ്യൂഹത്തിന് നേരെ അ​ശ്ലീ​ല ആ​ഗ്യം കാ​ണി​ച്ച യു​വ​തി​യെ ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടു. ഒക്ടോബര്‍ 28ന് സൈക്കിളില്‍ പോകുമ്പോഴാണ് ഡെമോക്രാറ്റ് അനുകൂലിയായ ജൂലി ബ്രിസ്‌ക്മാന്‍ വാഹനവ്യൂഹത്തിനു നേരെ നടുവിരല്‍ ഉയര്‍ത്തിക്കാണിച്ചത്. സ്റ്റെര്‍ലിങ്ങിലുള്ള തന്റെ ഗോള്‍ഫ് ക്ലബ്ബില്‍ നിന്നും ട്രംപ് പോകുന്നതിനിടെയായിരുന്നു സംഭവം. 
 
യുവതിയുടെ പ്രതിഷേധത്തെ എ.എഫ്.പി വൈറ്റ്ഹൗസ് ഫോട്ടോഗ്രാഫറായ ബ്രണ്ടന്‍ സ്മിയാലോവ്‌സ്‌കിയാണ് പകര്‍ത്തിയത്. ചിത്രങ്ങള്‍ ഉടന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ്, നാടുകടത്തല്‍ നയങ്ങളോട് തനിക്ക് ശക്തമായ വിയോജിപ്പ് ഉണ്ടായിരുന്നെന്നും ട്രംപിനെ കണ്ടപ്പോള്‍ രക്തം തിളച്ചതുകൊണ്ടാണ് പ്രതിഷേധിച്ചതെന്നും ജൂലി പറഞ്ഞു.
 
ഇ​തി​നു​ശേ​ഷം ആ ഫോട്ടോ ട്വി​റ്റ​റി​ലും ഫേ​സ്ബു​ക്കി​ലും യു​വ​തി പോ​സ്റ്റ് ചെ​യ്തു. ഇ​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട എ​ച്ച്ആ​ർ മാ​നേ​ജറാണ് യുവതിയെ വി​ളി​ച്ച് ന​ട​പ​ടി എ​ടുത്തത്. എന്നാല്‍ ജോ​ലി സ​മ​യ​ത്ത​ല്ല ഫോ​ട്ടോ എ​ടു​ത്ത​തെ​ന്നും പ​റ​ഞ്ഞ് യു​വ​തി ന്യാ​യീ​ക​രി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല.  ഇതോടെയാണ് യു.എസ് സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും കരാര്‍ പണികളെടുക്കുന്ന അകിമ എല്‍.എല്‍.സിയിലെ ജോലി യുവതിക്ക് നഷ്ടമായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

സർക്കാർ ഓഫീസുകളിൽ ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകൾ പ്രദർശിപ്പിക്കണം: വിജിലൻസ് കമ്മിറ്റി നിർദ്ദേശം

സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഫോണിലൂടെ സിസേറിയന്‍ നടത്തി; ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഇരട്ട കുട്ടികള്‍ മരിച്ചു

ക്ഷേത്ര പരിസരത്ത് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തതിന് വിദ്യാര്‍ത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രിയരഞ്ജന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും

മേയ് 14 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം; ജൂണ്‍ 18ന് ക്ലാസ്സുകള്‍ ആരംഭിക്കും

പ്രശ്‌നപരിഹാരത്തിന് സൈനിക നടപടികളല്ല മാര്‍ഗം: ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍

അടുത്ത ലേഖനം
Show comments