ആഘോഷളൊന്നുമില്ലാതെ കമല്‍ഹാസന് ഇന്ന് അറുപത്തിമൂന്നാം പിറന്നാള്‍; രാഷ്ട്രീയ പ്രവേശന തീരുമാനവും മൊബൈല്‍ ആപ്പും ഉടന്‍ !
കമല്‍ഹാസന് ഇന്ന് അറുപത്തിമൂന്നാം പിറന്നാള്‍
ഉലകനായകന്‍ കമല്‍ഹാസന് ഇന്ന് അറുപത്തിമൂന്നാം പിറന്നാള്‍. എന്നാല്‍ പിറന്നാള്‍ ആഘോഷപരിപാടികളെല്ലാം കമല്‍ റദ്ദാക്കി. ചെന്നൈയിൽ അടുത്തിടെയുണ്ടായ കനത്ത മഴയേയും വെള്ളപ്പൊക്കത്തേയും തുടർന്നാണ് ഇത്.
പിറന്നാൾ ആഘോഷത്തിന് പകരം അദ്ദേഹം രാവിലെ ചെന്നൈയിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ആവടിയിൽ ആരാധകർ സംഘടിപ്പിച്ചിരിക്കുന്ന മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കും. മാത്രമല്ല ജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാനും സംവദിക്കാനുമുള്ള മൊബൈല്‍ ആപ്ലിക്കേഷനും കമല്‍ ഇന്ന് പുറത്തിറക്കും.
തന്റെ രാഷ്ട്രീയ പ്രവേശന തീരുമാനം കമല്‍ഹാസന്‍ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. ജെല്ലിക്കട്ടുമായി ബന്ധപ്പെട്ടു നടന്ന് സമരകാലത്താണ് ശക്തമായ രാഷ്ട്രീയപ്രസ്താവനകളുമായി കമല്‍ഹാസന്‍ വീണ്ടും ജനങ്ങളുടെ മുന്നിലേക്കെത്തിയത്. അണ്ണാ ഡിഎംകെയെ രൂക്ഷമായ ഭാഷയിലായിരുന്നു കമല്‍ വിമര്‍ശിച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികനയങ്ങള്‍ക്കെതിരെയും അദ്ദേഹം ശബ്ദമുയര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയനുമായും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായും കൂടിക്കാഴ്ച നടത്തി.