ആശുപത്രികിടക്കയിൽ നിന്നും വീണ്ടും സമരമുഖത്തേക്ക്, പിന്നാലെ ഐഷി ഘോഷിനെതിരെ കേസെടുത്ത് ഡൽഹി പോലീസ്

അഭിറാം മനോഹർ
ചൊവ്വ, 7 ജനുവരി 2020 (11:09 IST)
ജെഎൻയുവിൽ നടന്ന മുഖംമൂടി അക്രമത്തിൽ പരിക്കേറ്റ വിദ്യാർത്ഥി യൂണിയൻ നേതാവ് ഐഷി ഘോഷിനെതിരെ ഡൽഹി പോലീസ് കേസെടുത്തു. സർവകലാശാലയുടെ സർവർ റൂം നശിപ്പിച്ചെന്ന പരാതിയിൽ ഐഷിക്കും മറ്റ് പത്തൊമ്പത് പേർക്കുമെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. അക്രമം നടന്നതിന്റെ തലേ ദിവസം ക്യാമ്പസിൽ പൊട്ടിപ്പുറപ്പെട്ട വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ടാണ് കേസ്.
 
നേരത്തെ ഹോസ്റ്റൽ ഫീസ് വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തിവരുന്ന സമരത്തിന് നേരെയാണ് മുഖം മൂടി സംഘം അക്രമം നടന്നത്. അക്രമത്തിന് പിന്നിൽ ഏബിവിപിയാണെന്നാണ് വിദ്യാർത്ഥികളും അധ്യാപകരും ആരോപിക്കുന്നത്. അക്രമത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ 34 പേർക്ക് സാരമായി പരിക്കേറ്റിരുന്നു. ഈ അക്രമത്തിലാണ് ഐഷി ഘോഷിനും പരിക്കേറ്റത്. എന്നാൽ പരിക്കേറ്റ തലയുമായി തന്നെ ഐഷി സമരരംഗത്തേക്ക് വീണ്ടും തിരിച്ചെത്തുകയായിരുന്നു.
 
തിരിച്ച് സമരരംഗത്തെത്തിയ ഐഷി രൂക്ഷമായ ഭാഷയിലാണ് എബിവിപിയേയും മോദി സർക്കാറിനേയും വിമർശിച്ചത്. ആർ എസ് എസ് ഗുണ്ടകളാണ് അക്രമത്തിന് പിന്നിലെന്നും അർ എസ് എസ് അനുഭാവമുള്ള പ്രഫസർമാരും എബിവിപി പ്രവർത്തകരും അക്രമത്തെ പ്രോത്സാഹിപ്പിച്ചുവെന്നും ഐഷി ആരോപിച്ചു. 
 
വിദ്യാർത്ഥികൾക്ക് നേരെ ഉപയോഗിച്ച ഓരൊ ഇരുമ്പുദണ്ഡിനും സംവാദങ്ങളിലൂടെ മറുപടി നൽകും. ജെഎൻയുവിന്റെ സംസ്കാരം എക്കാലവും നിലനിൽക്കും. അതിന് യാതൊരു വിധത്തിലുള്ള കോട്ടവും സംഭവിക്കില്ല. സർവകലാശാലയുടെ ജനാധിപത്യ സംസ്കാരത്തെ ഉയർത്തിപിടിക്കുമെന്നും വൈസ് ചാൻസലറെ തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്നും ഐഷി ഘോഷ് ആവശ്യപ്പെട്ടു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പൈലറ്റുമാര്‍ക്ക് താടി വയ്ക്കാന്‍ അനുവാദമില്ല; കാരണം അറിയാമോ

യൂത്ത് കോണ്‍ഗ്രസുകാരെ തല്ലു കൊള്ളാനും സമരം ചെയ്യാനും മാത്രം മതി; കൊച്ചി കോര്‍പറേഷനിലും പൊട്ടിത്തെറി

അനുസരണക്കേട് കാണിച്ച് മുത്തശ്ശനോടും മുത്തശ്ശിയോടും ഇടപഴകി; നാലുവയസുകാരിയെ പൊള്ളലേല്‍പ്പിച്ച കേസില്‍ മാതാവ് അറസ്റ്റില്‍

International Men's Day 2025: പുരുഷന്‍മാര്‍ക്കായി ഒരു ദിനം

തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ മുറിയില്‍ കല്‍ക്കരി കത്തിച്ചു; മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments