'വിദ്വേഷത്തിനും അക്രമത്തിനുമെതിരെ ഒന്നിക്കണം, ഇത് ക്രൂരതയാണ്'; ജെഎൻയു വിദ്യാർത്ഥികൾക്ക് പിന്തുണയുമായി നിവിൻ പോളി
ജെഎന്‍യുവില്‍ സംഭവിച്ചത് ഭയാനകവും ആശങ്കാജനകവുമാണെന്ന് നിവിന്‍ ഫെയ്‌സ്‌ബുക്ക് പോസ്റ്റില്‍ കുറിച്ചു.
Publish Date: Mon, 06 Jan 2020 (16:52 IST)
Updated Date: Mon, 06 Jan 2020 (16:55 IST)
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ സംഘപരിവാര്‍ ക്രിമിനല്‍ സംഘം നടത്തിയ അക്രമത്തില്‍ പ്രതികരണവുമായി നടന്‍ നിവിന്‍ പോളി. ജെഎന്‍യുവില്‍ സംഭവിച്ചത് ഭയാനകവും ആശങ്കാജനകവുമാണെന്ന് നിവിന്‍ ഫെയ്‌സ്‌ബുക്ക് പോസ്റ്റില്‍ കുറിച്ചു.
വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരെ നടന്ന ആക്രമണത്തിനു പിന്നിലുള്ളവര്‍ ശിക്ഷിക്കപ്പെടണം. അക്രമത്തിനും വിദ്വേഷത്തിനും എതിരെ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്നും നിവിന്‍ പോളി പറഞ്ഞു.
ഞായറാഴ്‌ച്ച രാത്രിയായിരുന്നു ജെഎന്‍യുവില്‍ പുറത്തുനിന്നെത്തിയ സംഘപരിവാര്‍ ക്രിമിനല്‍ സംഘം അക്രമം നടത്തിയത്.