Select Your Language

Notifications

webdunia
webdunia
webdunia
Saturday, 5 April 2025
webdunia

ജീവനക്കാര്‍ നിര്‍ബന്ധമായും അടിവസ്ത്രം ധരിച്ചിരിക്കണമെന്ന നിര്‍ദ്ദേശവുമായി എയര്‍ലൈന്‍ കമ്പനി

Delta Airline Company

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 18 സെപ്‌റ്റംബര്‍ 2024 (15:29 IST)
ജീവനക്കാര്‍ നിര്‍ബന്ധമായും അടിവസ്ത്രം ധരിച്ചിരിക്കണമെന്ന നിര്‍ദ്ദേശവുമായി എയര്‍ലൈന്‍ കമ്പനി. ഡെല്‍റ്റ എയര്‍ലൈന്‍ കമ്പനിയാണ് ഇത്തരത്തിലുള്ള നിര്‍ദ്ദേശം വച്ചിരിക്കുന്നത്. കമ്പനി പുറത്തിറക്കിയ രണ്ടുപേജുള്ള മാര്‍ഗരേഖയില്‍ ഫ്‌ലൈറ്റിലെ ജീവനക്കാര്‍ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പറയുന്നു. തലമുടി കെട്ടേണ്ട വിധം, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍ ഉപയോഗിക്കേണ്ട രീതി എന്നിവയെക്കുറിച്ചും മാര്‍ഗരേഖയിലുണ്ട്. പുറത്തു കാണാത്ത രീതിയില്‍ ശരിയായ അടിവസ്ത്രം ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്. 
 
കൂടാതെ നീളമുള്ള മുടിയാണെങ്കില്‍ അവ പിന്നിലേക്ക് കെട്ടിവെക്കണമെന്നും കണ്‍പീലികള്‍ സ്വാഭാവിക രൂപത്തിലായിരിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. മുടിയില്‍ കളറുകള്‍ ഉപയോഗിക്കാന്‍ പാടില്ല. നഖങ്ങള്‍ വൃത്തിയാക്കിയ നിലയിലായിരിക്കണം. മറ്റ് ഡിസൈനുകളും നഖത്തില്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് നിര്‍ദേശങ്ങള്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബൈക്ക് യാത്രക്കാരൻ കിണറ്റിൽ വീണു മരിച്ചു